വിദ്യാഭ്യാസ മേഖലയിലെ ഉന്നത തസ്തികകൾ സ്വദേശിവത്കരിച്ചു
text_fieldsമസ്കത്ത്: ഒമാൻ വിദ്യാഭ്യാസ മേഖലയിലെ ചില ഉന്നത തസ്തികകൾ സ്വദേശിവത്കരിച്ച് മാനവ വിഭവശേഷി മന്ത്രി ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്റി ഞായറാഴ്ച ഉ ത്തരവ് പുറപ്പെടുവിച്ചു. സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും സ്വകാര്യ പരിശീലന സ്ഥാപനങ്ങളിലെയും നാലു തസ്തികകളാണ് സ്വദേശിവത്കരിച്ചത്. പ്രവേശന-രജിസ്ട്രേഷൻ വകുപ്പ്, വിദ്യാർഥികാര്യ വകുപ്പ്, ക്വാളിറ്റി അഷ്വറൻസ് വകുപ്പ്, തൊഴിൽ മാർഗനിർദേശ സെക്ഷൻ എന്നിവയുടെ ഡയറക്ടർ/മേധാവി തസ്തികകളാണ് ഇവ. നിലവിൽ ഇൗ തസ്തികകളിൽ ജോലിചെയ്യുന്ന വിദേശികൾക്ക് കരാർ കാലാവധി കഴിയുന്നതുവരെ തുടരാം. എന്നാൽ, അതിനുശേഷം കരാർ പുതുക്കില്ല. ഒൗദ്യോഗിക വിജഞാപനത്തിൽ പ്രസിദ്ധീകരിക്കുന്ന ദിവസം മുതൽ ഉത്തരവിന് പ്രാബല്യമുണ്ടാകുമെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു.
പ്രഫഷനൽ കോളജുകളുടെയും സമുദ്രശാസ്ത്ര പ്രഫഷനൽ കോളജുകളുടെയും ചട്ടങ്ങളിലെ ചില വകുപ്പുകളിൽ മറ്റൊരു മന്ത്രിതല ഉത്തരവിലൂടെ ശൈഖ് അബ്ദുല്ല ബിൻ നാസർ ബിൻ അബ്ദുല്ല അൽ ബക്രി ഭേദഗതി വരുത്തി. ഇൗ കോളജുകളുടെ ഭരണപരമായ ഘടനക്കുമേൽ മാനവ വിഭവശേഷി മന്ത്രാലയത്തിനുള്ള അധികാരം, കോളജുകളുടെ ചട്ടങ്ങൾ എന്നിവയിലാണ് ഭേദഗതി. ഭേദഗതിപ്രകാരം ഒാരോ പ്രഫഷനൽ കോളജുകൾക്കും സമുദ്രശാസ്ത്ര പ്രഫഷനൽ കോളജുകൾക്കും ഒരു സമിതി ഉണ്ടായിരിക്കണം. ഉന്നത വിദ്യാഭ്യാസ മന്ത്രാലയ അണ്ടർ സെക്രട്ടറി നാമനിർദേശം ചെയ്യുന്ന ഡയറക്ടറാണ് സമിതിക്ക് നേതൃത്വം നൽകേണ്ടത്. രണ്ടു ടെക്നിക്കൽ വകുപ്പ് മേധാവികൾ, വിവിധ പ്രത്യേക സാമ്പത്തിക മേഖലകളിലെ പ്രതിനിധികൾ എന്നിവരായിരിക്കും സമിതി അംഗങ്ങൾ. സമിതി യോഗത്തിൽ പെങ്കടുക്കാൻ യോഗ്യരായ ഏതു വ്യക്തികളുടെയും സഹായം കൗൺസിലിന് തേടാം. എന്നാൽ, ഇങ്ങനെ പെങ്കടുക്കുന്ന വ്യക്തികൾക്ക് വോട്ടവകാശമുണ്ടാകില്ലെന്നും ഭേദഗതി ഉത്തരവിൽ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
