സ്വദേശിവത്കരണം: പോയൻറ് സംവിധാനം നിർദേശിച്ച് ശൂറ കൗൺസിൽ
text_fieldsമസ്കത്ത്: സ്വദേശിവത്കരണം ലക്ഷ്യം കാണാൻ ശൂറകൗൺസിൽ പുതിയ പോയൻറ് സംവിധാനം മ ുന്നോട്ടു വെച്ചു. യോഗ്യതയുള്ള ഒമാനികളെ ഉയർന്ന തസ്തികകളിൽ നിയമിക്കുന്ന കമ്പന ികൾക്ക് കൂടുതൽ പോയൻറ് ലഭിക്കുന്ന സംവിധാനമാണ് അവതരിപ്പിച്ചത്. ഇതുപ്രകാരം ക മ്പനികളെ മൂന്നു ശ്രേണിയായി തരംതിരിക്കും. ഉന്നത തസ്തികകളിൽ ഒമാനികളെ നിയമിക്കു ന്ന കമ്പനികൾക്ക് മൂന്നു പോയൻറും മധ്യ നിലവാര തസ്തികകളിൽ നിയമിക്കുന്നവക്ക് രണ്ടു പോയൻറും താഴ്ന്ന ജോലികളിൽ നിയമിക്കുന്നവക്ക് ഒരു പോയൻറുമായിരിക്കും നൽകുക.
‘സ്വകാര്യ മേഖലയിലെ പോയൻറുമായി സ്വകാര്യവത്കരണത്തെ ബന്ധപ്പെടുത്തൽ’ എന്ന പേരിലാണ് മജ്ലിസ് ശൂറ റിപ്പോർട്ട് സമർപ്പിച്ചത്. ഉയർന്ന തസ്തികകളിലെ സ്വകാര്യവത്കരണത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും തോതിനപ്പുറം ഗുണാത്മകമായി സ്വദേശിവത്കരണം നടപ്പാക്കുന്നതിന് കമ്പനികളെ പ്രോത്സാഹിപ്പിക്കാനുമാണ് പുതിയ നിർദേശം മുന്നോട്ടു വെച്ചതെന്ന് ശൂറ കൗൺസിലിലെ യുവ-മാനവ വിഭവശേഷി മേധാവി മുഹമ്മദ് അൽ ബുസൈദി പറഞ്ഞു. ഉപരിപ്ലവമായ സ്വദേശിവത്കരണം കുറക്കുന്നതും സ്വകാര്യ മേഖലയിൽ ആരോഗ്യകരമായ തൊഴിലന്തരീക്ഷം സൃഷ്ടിക്കുന്നതുമാണ് നിർദേശം. ഒമാൻ പൗരന്മാരുടെ എണ്ണത്തെ അപേക്ഷിച്ച് പോയൻറ് അടിസ്ഥാനമാക്കുന്ന സംവിധാനമാണ് ശൂറ കൗൺസിൽ സമർപ്പിച്ചത്. ഇൗ നിർദേശം തയാറാക്കുന്നതിന് മുമ്പ് മറ്റു രാജ്യങ്ങളിൽ ഇത്തരം സംവിധാനത്തിെൻറ അനുഭവമെന്തെന്ന് കൗൺസിൽ പരിശോധിച്ചിട്ടുണ്ട്.
ഗൾഫ് രാജ്യങ്ങളിലെ മാനവ വിഭവശേഷി മന്ത്രാലയങ്ങളിൽനിന്നുള്ള പ്രതിനിധി സംഘവുമായി ഇതു സംബന്ധിച്ച ചർച്ച നടത്തിയിട്ടുണ്ട്. ഉന്നത തസ്തികകളിലെ സ്വകാര്യവത്കരണം പ്രോത്സാഹിപ്പിക്കുന്നതിന് മാനവ വിഭവശേഷി മന്ത്രാലയം ഉടൻ പരിശീലനം ആരംഭിക്കും. നിർദേശം ഒമാനിൽ നടപ്പാക്കുന്നതിെൻറ പ്രായോഗികതയും സാധ്യതയും പഠിക്കേണ്ടതുണ്ടെന്നും മുഹമ്മദ് അൽ ബുസൈദി കൂട്ടിച്ചേർത്തു. അതിനിടെ, സ്വദേശി േക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയാൽ കമ്പനികൾക്ക് വിദേശ തൊഴിലാളികളെ നിയമിക്കാനുള്ള അനുമതി അറിയിക്കുന്ന പുതിയ ഒാൺലൈൻ സംവിധാനം മാനവ വിഭവശേഷി മന്ത്രാലയം അവതരിപ്പിച്ചു. വിദേശികളുടെ വിസകൾക്ക് അപേക്ഷിക്കുേമ്പാൾ സ്വദേശി േക്വാട്ടകളിൽ പൂർണമായി നിയമനം നടത്തിയ കമ്പനികൾക്ക് പച്ച ലൈറ്റും അല്ലാത്തവർക്ക് ചുവപ്പ് ലൈറ്റും തെളിയുന്ന സംവിധാനമാണ് ഒരുക്കിയിരിക്കുന്നത്.
സ്വദേശിവത്കരണ നയത്തെ കുറിച്ച് അവ്യക്തതയുള്ള കമ്പനികൾക്ക് മഞ്ഞ ലൈറ്റാണ് തെളിയുക. സ്വദേശിവത്കരണ നിരക്ക് പൂർത്തീകരിക്കാത്ത കമ്പനികളിൽ വിദേശികൾക്കുള്ള ഒരു വിസയും അനുവദിക്കേണ്ടെന്നാണ് മന്ത്രാലയത്തിെൻറ തീരുമാനം. സ്റ്റാറ്റിസ്റ്റിക്സ്-ഇൻഫർമേഷൻ ദേശീയ കേന്ദ്രത്തിെൻറ കണക്ക് പ്രകാരം 2017 അവസാനത്തോടെ നിർമാണ മേഖലയിലെ സ്വദേശിവത്കരണ നിരക്ക് 8.2 ശതമാനത്തോളമാണ്. വാഹന വിൽപന-അറ്റകുറ്റപ്പണി മേഖലയിൽ ഇത് 13 ശതമാനമാണ്. ഏറ്റവും കൂടുതൽ സ്വദേശിവത്കരണം നടപ്പായത് വാണിജ്യ ബാങ്കുകളിലാണ്. 93.1 ശതമാനമാണ് സ്വദേശിവത്കരണ നിരക്ക്. എണ്ണ-വാതക കമ്പനികളിൽ 80.6 ശതമാനം, ഇൻഷുറൻസ്-ധനകാര്യ സേവന മേഖലയിൽ 67.7 ശതമാനം, വാർത്താവിനിമയ മേഖലയിൽ 75.9 ശതമാനം ഹോട്ടൽ മേഖലയിൽ 28.9 ശതമാനം എന്നിങ്ങനെയും സ്വദേശിവത്കരണം നടപ്പായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
