സോഹാർ: ലോകം മുഴുവൻ ക്രിസ്മസിനെ വരവേൽക്കാൻ വീട്ടിലും പരിസരങ്ങളിലും ദീപാലങ്കാ രമൊരുക്കിയും പുൽക്കൂട് നിർമിച്ചും ഒരുങ്ങിയിരിക്കുന്നു. പ്രവാസികൾ പരിമിതികളിൽ പോലും ക്രിസ്മസ് ആഹ്ലാദത്തിൽ അലിഞ്ഞുചേരുകയാണ്. നാട്ടിലെ ചമയങ്ങളുടെ മിനിയേച്ചറുകൾ വീടുകളിലും പള്ളികളിലും മറ്റു ഇടങ്ങളിലുമൊക്കെ ഒരുക്കി ആഘോഷങ്ങൾക്ക് മാറ്റുകൂട്ടുകയാണ് പ്രവാസികൾ. സോഹാറിലെ ഇന്ത്യൻ സ്കൂളിന് സമീപം താമസിക്കുന്ന സുനിൽ ഡി. ജോർജും ഭാര്യ അനു സുനിലും ഒമ്പത് വർഷമായി ക്രിസ്മസ് വേളയിൽ നക്ഷത്ര വിളക്കുകളും പുൽക്കൂടും ക്രിസ്മസ് ട്രീകളും കൊണ്ട് വീട് അലങ്കരിക്കുന്നവരാണ്. ഇവരുടെ പുൽക്കൂട്ടിലെ കാഴ്ചകൾ കാണാൻ സമീപ പ്രദേശങ്ങളിലുള്ളവർ പോലും എത്താറുണ്ടെന്നു പരിസരവാസികൾ പറയുന്നു. സെൻറ് ജോർജ് ഓർത്തഡോക്സ് ഇടവകയിലെ അംഗമായ സുനിലിെൻറ ക്രിസ്മസ് ട്രീക്കാണ് പള്ളിയുടെ മത്സരത്തിൽ വർഷങ്ങളായി ഒന്നാം സമ്മാനം ലഭിക്കുന്നത്. ഭാര്യ അനുെൻറയും മക്കളായ സുവിൻ, സുവിത്ത് എന്നിവരുടെ മേൽനോട്ടത്തിലാണ് പുൽക്കൂടും ക്രിസ്മസ് ട്രീയും അലങ്കാരങ്ങളും ഒരുക്കുന്നതെന്ന് പത്തനംതിട്ട മാക്കാംകുന്ന് സ്വദേശി സുനിൽ പറയുന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 24 Dec 2018 3:07 AM GMT Updated On
date_range 2019-06-16T07:59:59+05:30അലങ്കാരങ്ങളൊരുക്കി പ്രവാസികളും ക്രിസ്മസിനെ കാത്തിരിക്കുന്നു
text_fieldsNext Story