സ്വർണമണിഞ്ഞ് മുസന്ന തരീഫ് സൂഖ്
text_fieldsമസ്കത്ത്: മസ്കത്തും മത്രയും പോലെ മുസന്നയിലെ തരീഫിനും സ്വർണത്തിളക്കം. തരീഫ് സൂ ഖിൽ 300 മീറ്ററിനുള്ളിൽ റോഡിെൻറ ഇരുവശങ്ങളിലുമായി 35 സ്വർണക്കടകളാണുള്ളത്. നാലു കടകൾ കൂടി തുറക്കാനുള്ള പ്രവൃത്തികൾ പുരോഗമിക്കുകയാണ്. മത്ര, മസ്കത്ത് എന്നിവ കഴിഞ്ഞാൽ ഒമാനിൽ 300 മീറ്ററിനുള്ളിൽ ഇത്രയും സ്വർണക്കടകളുള്ള മുസന്ന തരീഫ് സൂഖിലാെണന്ന് െസയിൽസ്മാൻ പ്രസന്നൻ പറഞ്ഞു. മസ്കത്തിനും സൊഹാറിനും മധ്യേ സ്ഥിതിചെയ്യുന്ന മുസന്ന വിലായത്ത് ആദ്യകാലം മുതൽക്കേ ബിസിനസ് കേന്ദ്രമായിരുന്നു. റുസ്താക്, ബർക്ക, തർമത്ത്, സുവൈക് എന്നീ സ്ഥലങ്ങളിലുള്ളവർ സാധനങ്ങൾ വാങ്ങാനും വിൽക്കാനും ആശ്രയിച്ചിരുന്നത് മുസന്നയെ ആയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
