ബാത്തിന എക്സ്പ്രസ് വേ സാമ്പത്തിക കുതിപ്പിന് വഴിയൊരുക്കും
text_fieldsമസ്കത്ത്: ഒമാനെയും മറ്റു ജി.സി.സി രാജ്യങ്ങളെയും ബന്ധിപ്പിക്കുന്ന ബാത്തിന എക്സ്പ ്രസ് വേ രാജ്യത്തിെൻറ എണ്ണയിതര മേഖലയിൽ വൻകുതിപ്പിന് വഴിയൊരുക്കും. 270 കിലോമീ റ്റർ ദൈർഘ്യമുള്ള പാത ഇരുഭാഗത്തേക്കും 3.75 മീറ്റർ വീതിയുള്ള ലൈനുകൾ, മൂന്ന് മീറ്റർ വീതിയുള്ള എക്സ്റ്റേണൽ ഷോൾഡർ, രണ്ട് മീറ്റർ വീതിയുള്ള ഇേൻറണൽ ഷോൾഡറുകൾ, 23 ഇൻറർചേഞ്ചുകൾ, 17 ഫ്ലൈ ഒാവറുകൾ, 12 ഭൂഗർഭ പാതകൾ, 25 വാദി പാലങ്ങൾ എന്നിവ ഉൾക്കൊള്ളുന്നതാണ് എക്സ്പ്രസ് വേ. ആറു വർഷത്തെ നിരന്തരപ്രയത്നങ്ങളുടെ ഫലമായാണ് പാത യാഥാർഥ്യമായത്. മുസന്തം, ബുറൈമി, വടക്കൻ ബാത്തിന, െതക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റ് എന്നിവിടങ്ങളിലെ ജനങ്ങൾക്ക് അതിവേഗ യാത്രക്കും ചരക്കുനീക്കത്തിനും ഉപകരിക്കുന്നതാണ് പാത.
എക്സ്പ്രസ് വേ തുറന്നതോടെ ബാത്തിന ഹൈവേയിലെ വാഹനത്തിരക്ക് കുറയുകയും ഗതാഗതം സുഗമമാവുകയും െചയ്യും. തെക്കൻ ബാത്തിന, വടക്കൻ ബാത്തിന, മസ്കത്ത് ഗവർണറേറ്റ് എന്നിവയുടെ സാമ്പത്തിക വികസനത്തിൽ പാത നിർണായക പങ്കു വഹിക്കും. എക്സ്പ്രസ് വേയിൽ സഞ്ചരിക്കുന്ന വാഹനങ്ങളിൽ ഇന്ധനം നിറക്കുന്നതിന് സുവൈഖ്, സഹം, ലിവ എന്നിവിടങ്ങളിൽ സമഗ്ര ഇന്ധന സ്റ്റേഷനുകൾ സ്ഥാപിക്കാൻ അനുമതി നൽകിയിട്ടുണ്ട്. ഇന്ധനസ്റ്റേഷനുകൾക്കു പുറമെ പള്ളി, ഷോപ്പിങ് സെൻറർ, കാർ സർവിസ് സെൻറർ, റസ്റ്റാറൻറ് തുടങ്ങിയ സൗകര്യങ്ങളും ഒരുക്കും. ബുധനാഴ്ച സയ്യിദ് ഫതീക് ബിൻ ഫഹ്ർ അൽ സഇൗദിെൻറ അധ്യക്ഷതയിൽ നടന്ന പരിപാടിയിലാണ് പാത ഉദ്ഘാടനം ചെയ്തത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
