Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസോ​ഹാ​റി​ലും...

സോ​ഹാ​റി​ലും സ​ലാ​ല​യി​ലും 28 മു​ത​ൽ മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സ്​

text_fields
bookmark_border
സോ​ഹാ​റി​ലും സ​ലാ​ല​യി​ലും 28 മു​ത​ൽ  മു​വാ​സ​ലാ​ത്ത്​ ബ​സ്​ സ​ർ​വി​സ്​
cancel

മ​സ്​​ക​ത്ത്​: പൊ​തു​മേ​ഖ​ല ഗ​താ​ഗ​ത ക​മ്പ​നി​യാ​യ മു​വാ​സ​ലാ​ത്ത്​ സോ​ഹാ​റി​ലും സ​ലാ​ല​യി​ലും ബ​സ്​ സ ​ർ​വി​സ്​ ആ​രം​ഭി​ക്കു​ന്നു. ഡി​സം​ബ​ർ 28 മു​ത​ലാ​ണ്​ സ​ർ​വി​സ്​ ആ​രം​ഭി​ക്കു​ക. ഉ​ദ്​​ഘാ​ട​ന​ദി​വ​സം മു​ത​ൽ ജ​നു​വ​രി മൂ​ന്നു​ വ​രെ ജ​ന​ങ്ങ​ൾ​ക്ക്​ സൗ​ജ​ന്യ യാ​ത്ര ന​ട​ത്താം. സലാലയിൽ സലാല വിമാനത്താവളത്തിനിന്ന്​​ ബസ്​ പുറപ്പെട്ട്​ സലാല തുറമുഖത്ത്​ സർവിസ്​ അവസാനിപ്പിക്കും. ദോ​ഫാ​ർ സ​ർ​വ​ക​ലാ​ശാ​ല, അ​ൽ സാ​ദ സ്​​പോ​ർ​ട്​​സ്​ കോം​പ്ല​ക്​​സ്, അ​ൽ ഹാ​സി​ല റൗ​ണ്ടെ​ബൗ​ട്ട്, 23 ജൂ​ലൈ സ്​​​ട്രീ​റ്റ്, സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ പ​ള്ളി, അ​ൽ ന​ഹ്​​ദ സ്​​ട്രീ​റ്റ്, സ​ലാ​ല പാ​ർ​ക്ക്, അ​ൽ റ​ബാ​ത്​ സ്​​ട്രീ​റ്റ്, ഒൗ​ഖാ​ദ്​ റൗ​ണ്ടെ​ബൗ​ട്ട്, സ​ലാ​ല ക്ല​ബ്, അ​ൽ ഖു​റം റൗ​ണ്ടെ​ബൗ​ട്ട്, സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​ട്രീ​റ്റ്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​റ്റോ​പ്പു​ക​ളു​ണ്ടാ​കും. സോ​ഹാ​റി​ൽ സോ​ഹാ​ർ തു​റ​മു​ഖം-​സി​റ്റി​ സ​​െൻറ​ർ-​േ​സാ​ഹാ​ർ ഹോ​സ്​​പി​റ്റ​ൽ റൂ​ട്ടി​ലും സ​ലാ​ൻ-​അ​ൽ സ​വാ​ഹി​റ റൗ​ണ്ടെ​ബൗ​ട്ട്​ റൂ​ട്ടി​ലും സ​ർ​വി​സു​ണ്ടാ​കും.

സോ​ഹാ​ർ തു​റ​മു​ഖം-​സി​റ്റി​ സ​​െൻറ​ർ-​േ​സാ​ഹാ​ർ ഹോ​സ്​​പി​റ്റ​ൽ റൂ​ട്ടി​ൽ ഗ​ദ​ൻ, ഫ​ൽ​ജ്​ അ​ൽ ഖ​ബേ​ൽ, അ​ൽ മ​ക്​​റം സ്​​ട്രീ​റ്റ്, അ​ൽ ഗ​ശ്​​ബ സ്​​ട്രീ​റ്റ്, സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ്​​ട്രീ​റ്റ്, പ​​ഴം-​പ​ച്ച​ക്ക​റി മാ​ർ​ക്ക​റ്റ്, സോ​ഹാ​ർ മാ​ർ​ക്ക​റ്റ്, കോ​ർ​ണി​ഷ്​ പാ​ർ​ക്ക്, അ​ൽ ഗോ​മ മാ​ർ​ക്ക​റ്റ്, അ​ൽ വ​ഖ്​​ബ സ്​​ട്രീ​റ്റ്, സോ​ഹാ​ർ മു​നി​സി​പ്പാ​ലി​റ്റി, സോ​ഹാ​ർ ​​െമ​ഡി​ക്ക​ൽ ​േകാം​പ്ല​ക്​​സ്, സോ​ഹാ​ർ പാ​ലം, വാ​ദി ഹെ​യ്​​ബി സ്​​ട്രീ​റ്റ്, ഫാ​ർ​മേ​ഴ്​​സ്​ മാ​ർ​ക്ക​റ്റ്, ഇ​ൻ​റ​ർ​നാ​ഷ​ന​ൽ എ​ക്​​സി​ബി​ഷ​ൻ സ​​െൻറ​ർ എ​ന്നി​വി​ട​ങ്ങ​ളി​ലും സ്​​േ​റ്റാ​പ്പു​ണ്ടാ​കും. സ​ലാ​ൻ-​അ​ൽ സ​വാ​ഹി​റ റൗ​ണ്ടെ​ബൗ​ട്ട്​ റൂ​ട്ടി​ൽ സ​ലാ​ൻ ട​ണ​ലി​ൽ​നി​ന്നാ​ണ്​ ബ​സ്​ പു​റ​പ്പെ​ടു​ക. അ​ൽ താ​രി​ഫ്​ സ്​​ട്രീ​റ്റ്, അ​ൽ വാ​ഖി​ബ സ്​​ട്രീ​റ്റ്, സോ​ഹാ​ർ മു​നി​സി​പ്പാ​ലി​റ്റി, സോ​ഹാ​ർ മെ​ഡി​ക്ക​ൽ കോം​പ്ല​ക്​​സ്, ഒ​മാ​നി വി​മ​ൻ അ​സോ​സി​യേ​ഷ​ൻ, ഗീ​ൽ അ​ൽ ഷ​ബോ​ൽ റൗ​ണ്ടെ​ബൗ​ട്ട്, അ​ൽ നൂ​ർ സ്​​ട്രീ​റ്റ്, അ​ൽ സ​വാ​ഹി​റ റൗ​ണ്ടെ​ബൗ​ട്ട്​ എ​ന്നി​വി​ട​ങ്ങ​ളി​ൽ സ്​​േ​റ്റാ​പ്പു​ണ്ടാ​കും. സ​ലാ​ല​യി​ലും സോ​ഹാ​റി​ലും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളി​ൽ രാ​വി​ലെ ആ​റു​ മു​ത​ൽ രാ​ത്രി 11.30 വ​രെ അ​ര മ​ണി​ക്കൂ​ർ ഇ​ട​വി​ട്ട്​ സ​ർ​വി​സു​ണ്ടാ​കും. വാ​രാ​ന്ത്യ​ദി​ന​ങ്ങ​ളി​ലും പൊ​തു​അ​വ​ധി ദി​വ​സ​ങ്ങ​ളി​ലും രാ​വി​ലെ ഏ​ഴു​ മു​ത​ൽ രാ​ത്രി 11.30 വ​രെ​യാ​യി​രി​ക്കും സ​ർ​വി​സ്. യാ​ത്ര​ക്കാ​ർ​ക്ക്​ ബ​സി​ൽ​നി​ന്ന്​ ടി​ക്ക​റ്റെ​ടു​ക്കാ​ൻ സാ​ധി​ക്കും. പു​തി​യ ബ​സു​ക​ളാ​ണ്​ സ​ർ​വി​സി​ന്​ ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ഒ​മാ​ൻ ടെ​ൽ മു​ഖേ​ന ബ​സു​ക​ളി​ൽ സൗ​ജ​ന്യ വൈ​ഫൈ ല​ഭ്യ​മാ​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story