മസ്കത്ത്: മസ്കത്ത് ഫെസ്റ്റിവലിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ചലച്ചിത്ര മത്സരത്തി ൽ മികച്ച ഡോക്യുമെൻററിക്ക് 4000 റിയാൽ സമ്മാനം ലഭിക്കും. ഒമാൻ ഫിലിം സൊസൈറ്റിയും മസ്കത് ത് നഗരസഭയും സംയുക്തമായാണ് മത്സരം സംഘടിപ്പിക്കുന്നത്. അടുത്ത വർഷാദ്യം തിരശ്ശീല ഉയരുന്ന ഫെസ്റ്റിവലിനോടനുബന്ധിച്ച് നടക്കുന്ന ഡോക്യുമെൻററി മത്സരത്തിൽ വിദേശികൾക്കും സ്വദേശികൾക്കും പെങ്കടുക്കാം. സുൽത്താനേറ്റ് ഒാഫ് ഒമാെന ഇതിവൃത്തമാക്കിയുള്ളതാവണം ഡോക്യുമെൻററികൾ. ഒമാെൻറ പാരമ്പര്യവും സംസ്കാരവും ഉയർത്തിപ്പിടിക്കുന്ന ചിത്രങ്ങൾക്കായിരിക്കും സമ്മാനം ലഭിക്കുക.
കൂടുതൽ വിവരങ്ങൾ നഗരസഭയുടെ ഒൗദ്യോഗിക ട്വിറ്റർ അക്കൗണ്ടിൽ ലഭിക്കും. നാല് തലക്കെട്ടുകളിലായി ഡോക്യുമെൻററികൾ സമർപ്പിക്കാം. ഒമാനിലെ ചരിത്രപ്രാധാന്യമുള്ള പ്രദേശങ്ങൾ, സ്മാരകങ്ങൾ, സാംസ്കാരിക ഭൂമികകൾ എന്നിവയാണ് ചിത്രങ്ങളിൽ ആവിഷ്കരിക്കെപ്പടേണ്ടത്. 2019 ജനുവരി 10 മുതലാണ് മസ്കത്ത് ഫെസ്റ്റിവൽ തുടങ്ങുന്നത്. ഫെബ്രുവരി ഒമ്പതിന് അവസാനിക്കും. സാധാരണ ദിവസങ്ങളിൽ വൈകീട്ട് നാല് മുതൽ രാത്രി 11 വരെയാണ് ഫെസ്റ്റിവൽ സമയം. വാരാന്ത്യദിനങ്ങളിൽ രാത്രി 12 വരെയായിരിക്കും.