Top
Begin typing your search above and press return to search.
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightസൂ​റി​ൽ കൈ​ര​ളി ...

സൂ​റി​ൽ കൈ​ര​ളി ക​ലാ​സ​ന്ധ്യ

text_fields
bookmark_border
സൂ​റി​ൽ കൈ​ര​ളി  ക​ലാ​സ​ന്ധ്യ
cancel

സൂ​ർ: കൈ​ര​ളി ക​ല-​സാം​സ്‌​കാ​രി​ക പ്ര​വ​ർ​ത്ത​ക​ർ സൂ​റി​ൽ പ്ര​വാ​സി​ക​ൾ​ക്കാ​യി ക​ലാ​വി​രു​ന്നൊ​രു​ക്കി. ‘കൈ​ര​ളി ക​ലാ​സ​ന്ധ്യ 2018’ എ​ന്ന പേ​രി​ൽ സൂ​ർ ക്ല​ബി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി മ​സ്ക​ത്ത്​ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ കേ​ര​ള വി​ഭാ​ഗം മു​ൻ സ്പോ​ർ​ട്സ് ക​ൺ​വീ​ന​ർ റെ​ജി ഉ​ദ്‌​ഘാ​ട​നം ചെ​യ്തു. സൂ​റി​ലും സ​മീ​പ പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള പ്ര​വാ​സി ക​ലാ​കാ​ര​ന്മാ​രെ അ​ണി​നി​ര​ത്തി തി​രു​വാ​തി​ര, ഒ​പ്പ​ന, പാ​ശ്ചാ​ത്യ നൃ​ത്തം, സം​ഗീ​ത ശി​ൽ​പം, ക്ലാ​സി​ക്ക​ൽ നൃ​ത്തം, സി​നി​മാ​റ്റി​ക് നൃ​ത്തം, മി​മി​ക്സ് പ​രേ​ഡ്, ഗാ​ന​മേ​ള, നാ​ട​ൻ​പാ​ട്ട്, പ​ഞ്ചാ​ബി നൃ​ത്തം തു​ട​ങ്ങി​യ​വ അ​വ​ത​രി​പ്പി​ച്ചു. സൂ​റി​ലെ ക​ലാ​കാ​ര​ന്മാ​ർ അ​ഭി​ന​യി​ച്ച ‘വേ​ദ’ ഹ്ര​സ്വ​ചി​ത്ര​വും പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി പ്ര​ദ​ർ​ശി​പ്പി​ച്ചു. ശി​വ​ദാ​സ് മു​ചു​കു​ന്ന് സം​വി​ധാ​നം ചെ​യ്ത ക​രി​വെ​ള്ളൂ​ർ മു​ര​ളി​യു​ടെ ‘ഞാ​ൻ സ്ത്രീ’, ​മു​രു​ക​ൻ കാ​ട്ടാ​ക്ക​ട​യു​ടെ ‘അ​ല​ൻ കു​ർ​ദി’ എ​ന്നി​വ ആ​സ്​​ഥാ​ന​മാ​ക്കി​യു​ള്ള സം​ഗീ​ത​ശി​ൽ​പ​വും അ​വ​ത​രി​പ്പി​ച്ചു.പ്രോ​ഗ്രാം ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എ.​കെ. സു​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജ​ന​റ​ൽ ക​ൺ​വീ​ന​ർ അ​ജി​ത് സ്വാ​ഗ​ത​വും ക​ൺ​വീ​ന​ർ പ്ര​കാ​ശ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
TAGS:oman oman news gulf news 
News Summary - oman-oman news-gulf news
Next Story