മസ്കത്ത്: ശൈത്യകാല കൃഷിയിലൂടെ നൂറുമേനി വിളവെടുപ്പ് ലക്ഷ്യമിട്ട് വിദ്യാർഥിക ൾ മണ്ണിലിറങ്ങി. ദാർസൈത്ത് ഇന്ത്യൻ സ്കൂളിലെ ഗ്രേഡ് ആറ് മുതൽ 12 വരെയുള്ള കുട്ടികളാ ണ് കാർഷിക സംസ്കൃതിയെ തൊട്ടറിയാൻ കലാലയ മുറ്റത്ത് കൃഷിത്തോട്ടമൊരുക്കുന്നത്. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി പ്രസിഡൻറ് ജയ്കിഷ് പവിത്രെൻറ ആശയം പ്രാവർത്തികമാക്കാൻ മാനേജ്മെൻറും അധ്യാപകരും ഇതര ജീവനക്കാരും ഒത്തൊരുമിച്ച് വിദ്യാർഥികൾക്കൊപ്പമുണ്ട്. മാർഗനിർദേശങ്ങൾ നൽകാൻ അനുഗ്രഹ കൃഷിക്കൂട്ടവും യങ് കമ്യൂണിറ്റേറിയൻ ഇൻ ഇന്ത്യൻ സ്കൂൾ എന്ന സംഘടനയുമുണ്ട്. പടവലം, പാവൽ, വെണ്ടക്ക, കോവക്ക തുടങ്ങിയ പച്ചക്കറികളാണ് കൃഷി ചെയ്യുന്നത്.
ചാണകവും പീറ്റ്മോസ്റ്റ് കേമ്പാസ്റ്റും വളമായി ഉപയോഗിക്കുന്നു. വിഷരഹിത പച്ചക്കറി ഉൽപാദിപ്പിക്കുന്നതിന് ജൈവകൃഷിയാണ് വിദ്യാർഥികൾ ചെയ്യുന്നതെന്ന് ദാർസൈത് സ്കൂൾ അധ്യാപകൻ രാധാകൃഷ്ണ കുറുപ്പ് പറഞ്ഞു. കൃഷിക്ക് അനുയോജ്യമായ മണ്ണാണ് ഒമാനിലുള്ളത്. മണ്ണിനെ അറിയാനും കാർഷിക സംസ്കാരം മനസ്സിലാക്കാനും വിദ്യാർഥികളെ സഹായിക്കുന്നതാണ് ഇൗ സംരംഭം. ജൂനിയർ വിങ്ങിൽ നേരത്തേ കൃഷി ചെയ്തിരുന്നെങ്കിലും സീനിയർ വിഭാഗത്തിൽ ആദ്യമാണെന്ന് അദ്ദേഹം വ്യക്തമാക്കി. സ്കൂൾ മുറ്റത്ത് കൃഷി ആരംഭിച്ചതിൽ ഏറെ സന്തോഷമുണ്ടെന്ന് ഒമ്പതാം ക്ലാസ് വിദ്യാർഥിനി അതുല്യ ജയ്കിഷ് പറഞ്ഞു. ഒരു മാസം മുമ്പ് വിത്ത് നട്ട് മുളപ്പിച്ച തൈകളാണ് ഇേപ്പാൾ നട്ടത്. അധ്യാപകരായ അലക്സാണ്ടര്‍, ലാല്‍ എ. പിള്ളെ, ബിന്ദു തോമസ്, മാര്ട്ടിന് ജോസഫ് തുടങ്ങിയവരും തൈ നടലിന് നേതൃത്വം നൽകി.