വോെട്ടണ്ണൽ നീണ്ടു; പ്രവാസികൾക്ക് ആകാംക്ഷയുടെ പ്രവൃത്തിദിനം
text_fieldsമസ്കത്ത്: ലോക്സഭ തെരഞ്ഞെടുപ്പിെൻറ സെമിഫൈനൽ എന്ന് വിശേഷിപ്പിക്കപ്പെട്ട അഞ് ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിെൻറ വോെട്ടണ്ണൽ പ്രക്രിയ രാത്രി വരെ നീണ്ടതിനാൽ പ്രവാസികളുടെ പ്രവൃത്തിദിനം കടന്നുപോയത് ആകാംക്ഷകളിലൂടെ. ഇന്ത്യൻ സമയത്തേക്കാൾ ഒന്നര മണിക്കൂർ മുന്നിലുള്ള ഒമാനിൽ ഒാഫിസുകളിലെയും മറ്റും ജോലിസമയം ആരംഭിക്കുന്നതിനു മുമ്പ് ജനവിധിയുടെ ഏകദേശ ധാരണ കിട്ടുമെന്ന് കരുതിയവർക്ക് തെറ്റി. തീർപ്പുകൾക്ക് പിടികൊടുക്കാതെ രാജസ്ഥാനിൽ ഉച്ച വരെയും മധ്യപ്രദേശിൽ രാത്രി വരെയും കോൺഗ്രസും ബി.ജെ.പിയും ഇഞ്ചോടിഞ്ച് പോരാടിയപ്പോൾ കൂട്ടലും കിഴിക്കലും നടത്തി പ്രവാസി ഇന്ത്യക്കാർ കൂടെ സഞ്ചരിച്ചു. പ്രവൃത്തിദിനമായ ചൊവ്വാഴ്ച രാവിലെ മുതൽതന്നെ ടെലിവിഷന്‍ മുന്നിൽ ഫലമറിയാൻ കാത്തിരുന്നവർ ഏറെയാണ്. പലരും കൂട്ടമായാണ് വോെട്ടണ്ണൽ പുരോഗതിയും അവലോകനങ്ങളും ടെലിവിഷനിൽ കണ്ടത്. ജോലിക്കു പോകുന്ന നേരമായിട്ടും ഏകദേശ ചിത്രം കിട്ടാതായപ്പോൾ ചിലർ അവധിയെടുത്തു. മറ്റുചിലർ ‘അപ്രഖ്യാപിത അവധി’യിൽ പ്രവേശിച്ചു. കടകളിലും മറ്റും മൊബൈല്‍ ലൈവിലൂടെ വിവരങ്ങള്‍ കാണുകയും പങ്കുവെക്കുകയും ചെയ്താണ് തെരഞ്ഞെടുപ്പ് ഫല സൂചനകളെ ആഘോഷമാക്കിയത്. മത്ര സൂഖില്‍ കാര്യമായ കച്ചവടത്തിരക്കില്ലാത്തതിനാല് മിക്കവരും വോെട്ടണ്ണൽ വാര്‍ത്തകളില്‍ മുഴുകി.
ഇന്ത്യൻ രാഷ്ട്രീയത്തിൽ കുറച്ചുകാലമായി തിരിച്ചടി നേരിടുന്ന കോൺഗ്രസ്-യു.ഡി.എഫ് അനുഭാവികളിലാണ് തെരഞ്ഞെടുപ്പ് ഫലം ഏറെ ആവേശമുണ്ടാക്കിയത്. എക്സിറ്റ് പോൾ ഫലങ്ങളെ ശരിവെക്കുംവിധം തുടക്കം മുതൽതന്നെ കോൺഗ്രസ് മുന്നേറി. ഒരുഘട്ടത്തിൽ അഞ്ചു സംസ്ഥാനങ്ങളും കോൺഗ്രസ് ലീഡ് നേടിയ സ്ഥിതി വന്നതോടെ പ്രവർത്തകരുടെ ആഹ്ലാദം അണപൊട്ടി ഒഴുകി. മുറികളിൽ രാഹുൽ ഗാന്ധിക്ക് ജയ്വിളികളുമായി ആഹ്ലാദനൃത്തം ചവിട്ടാൻ തുടങ്ങി. എന്നാൽ, ലീഡ് നില മാറിമറിഞ്ഞു വന്നതോടെ കോൺഗ്രസ് അനുഭാവികളുടെ ആരവങ്ങൾക്ക് കുറവ് വന്നു. ഛത്തിസ്ഗഢിൽ ഭരണമുറപ്പിക്കുകയും രാജസ്ഥാനിൽ കേവല ഭൂരിപക്ഷത്തോട് അടുക്കുകയും മധ്യപ്രദേശിൽ ഭരണകക്ഷിയായ ബി.ജെ.പിക്ക് ഒപ്പത്തിനൊപ്പം നിൽക്കുകയും ചെയ്യുന്ന പ്രവണത കണ്ടതോടെയാണ് ഇവരുടെ മുഖം തെളിഞ്ഞത്. വിജയം ആഘോഷിച്ച് കോൺഗ്രസ് അനുഭാവികൾ റൂവി ഹൈസ്ട്രീറ്റിൽ പായസവിതരണം നടത്തി. ഒ.െഎ.സി.സി മുസന്ന ഏരിയ കമ്മിറ്റി കേക്ക് വിതരണം നടത്തി ആഹ്ലാദം പങ്കുവെച്ചു. മത്രയിൽ നടന്ന ലഡു വിതരണത്തിന് അബ്ദുൽ സലാം തൃശൂർ, അഷ്റഫ് അത്താഴക്കുന്ന്, അബ്ദു കാസർകോട്, അഫ്താബ് എടക്കാട് തുടങ്ങിയവർ നേതൃത്വം നൽകി. മതേതരത്വത്തിെൻറയും ജനാധിപത്യത്തിെൻറയും വിജയമാണ് തെരഞ്ഞെടുപ്പ് ഫലമെന്നും വരാനിരിക്കുന്ന ലോക്സഭ തെരഞ്ഞെടുപ്പിെൻറ സൂചനയാണെന്നും ഒ.ഐ.സി.സി നാഷനൽ കമ്മിറ്റി പ്രസിഡൻറ് സിദ്ദീക്ക് ഹസൻ അഭിപ്രായപ്പെട്ടു. ഇന്ത്യയുടെ ഹൃദയഭൂമി കീഴടക്കിയ കോൺഗ്രസ് ഇന്ത്യയും കീഴടക്കും. രാഹുൽ ഗാന്ധി കോൺഗ്രസ് അധ്യക്ഷനായി തെരഞ്ഞെടുക്കപ്പെട്ട ദിവസംതന്നെയാണ് കോൺഗ്രസ് അതിശക്തമായ തിരിച്ചുവരവ് നടത്തിയത്.
രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ വമ്പിച്ച ആത്മവിശ്വാസത്തോടെ കോൺഗ്രസ് ലോക്സഭ തെരഞ്ഞെടുപ്പിനെ നേരിടുമെന്നും സിദ്ദീക്ക് ഹസൻ പറഞ്ഞു. ഇന്ത്യയിൽ ഇപ്പോൾ ‘സ്വച്ഛഭാരതം’ ആരംഭിച്ചുവെന്ന് കോൺഗ്രസ് അനുഭാവിയായ മോഹനൻ ആറ്റുപുറത്ത് അഭിപ്രായപ്പെട്ടു. ഏറെക്കാലമായി പരാജയങ്ങൾ ഏറ്റുവാങ്ങിയ പാർട്ടിക്ക് ഇൗ വിജയം പുതുജീവൻ നൽകുമെന്നും ലോക്സഭ തെരഞ്ഞെടുപ്പിനെ ആത്മവിശ്വാസത്തോടെ നേരിടാൻ സഹായകമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേന്ദ്ര -സംസ്ഥാന സർക്കാറുകളുടെ ജനദ്രോഹത്തിനുള്ള തിരിച്ചടിയാണ് ഈ ജനവിധിയെന്ന് സ്വകാര്യ കമ്പനി ജീവനക്കാരനായ ഹനീഫ അഭിപ്രായപ്പെട്ടു. ബി.ജെ.പിയുടെ വെറുപ്പിെൻറ രാഷ്ട്രീയത്തിന് ഏറ്റ തിരിച്ചടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന നിയമസഭ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് നേടിയ വിജയത്തിൽ അഭിമാനിക്കാൻ ഒന്നുമില്ലെന്ന് ബി.ജെ.പി അനുഭാവി ദീപക് ശർമ പറഞ്ഞു. 15 വർഷമായി ഭരിക്കുന്ന മധ്യപ്രദേശ്, ഛത്തിസ്ഗഢ് എന്നിവിടങ്ങളിലുണ്ടായ സ്വാഭാവിക ഭരണവിരുദ്ധ വികാരമാണ് ഈ ഫലം. കഴിഞ്ഞ തവണ ഇതേ സംസ്ഥാനങ്ങളിൽ കോൺഗ്രസ് നേരിട്ട ഭീമമായ പരാജയം ബി.ജെ.പിക്ക് നേരിടേണ്ടി വന്നിട്ടില്ല എന്നുള്ളത് ശ്രദ്ധേയമാണ്. ലോക്സഭ തെരഞ്ഞെടുപ്പിൽ ഈ ഫലം ആവർത്തിക്കില്ലെന്നും ദീപക് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
