Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right​സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​...

​സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു

text_fields
bookmark_border
​സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു
cancel

മ​സ്​​ക​ത്ത്​: ഇ-​ഗ​വ​ൺ​മ​​െൻറ്​ മി​ക​വി​നു​ള്ള സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ അ​വാ​ർ​ഡു​ക​ൾ പ്ര​ഖ്യാ​പി​ച്ചു. മാ​ ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്​ മൂ​ന്ന്​ അ​വാ​ർ​ഡു​ക​ളും റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്​ ര​ണ്ട്​ അ​വാ​ ർ​ഡു​ക​ളും ല​ഭി​ച്ചു. സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സി​നാ​ണ്​ അ​വാ​ർ​ഡ്. ഇ​ദ്​​ലാ​ൻ പ്ലാ ​റ്റ്​​ഫോം ആ​ൻ​ഡ്​ ക​മ്പ്യൂ​േ​ട്ട​ഴ്​​സ്​ ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ​ത്തി​നു​ള്ള അ​വാ​ർ​ഡും ക​ര​സ്​​ഥ​മാ​ക്കി. സു​ൽ​ത്താ​ൻ ഖാ​ബൂ​സ്​ സ​ർ​വ​ക​ലാ​ശാ​ല സാം​സ്​​കാ​രി​ക കേ​ന്ദ്ര​ത്തി​​​െൻറ ഗ്രാ​ൻ​ഡ്​ ഹാ​ളി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്​​തു. ധ​ന​കാ​ര്യ മ​ന്ത്രി ദ​ർ​വീ​ഷ്​ ബി​ൻ ഇ​സ്​​മാ​ഇൗ​ൽ അ​ൽ ബ​ലൂ​ഷി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ന​ട​ന്ന പ​രി​പാ​ടി​യി​ൽ ഗ​താ​ഗ​ത-​വാ​ർ​ത്താ​വി​ത​ര​ണ മ​​ന്ത്രി ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി, ​വി​വ​ര​സാ​േ​ങ്ക​തി​ക വി​ദ്യ അ​തോ​റി​റ്റി ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ തു​ട​ങ്ങി​യ​വ​ർ പ​െ​ങ്ക​ടു​ത്തു.

മാ​ന​വ വി​ഭ​വ​ശേ​ഷി മ​ന്ത്രാ​ല​യ​ത്തി​ന്​ മി​ക​ച്ച പൊ​തു​സേ​വ​നം, മി​ക​ച്ച സാ​മൂ​ഹി​ക ഇ-​പ​ങ്കാ​ളി​ത്ത ന​ട​പ​ടി, മി​ക​ച്ച ഒാ​പ​ൺ ഡാ​റ്റ സം​രം​ഭം എ​ന്നീ വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വാ​ർ​ഡ്​ ല​ഭി​ച്ച​ത്. റോ​യ​ൽ ഒ​മാ​ൻ പൊ​ലീ​സി​ന്​ മി​ക​ച്ച സ​ർ​ക്കാ​ർ ആ​പ്ലി​ക്കേ​ഷ​ൻ, മി​ക​ച്ച സ​മ്പൂ​ർ​ണ സ​ർ​ക്കാ​ർ പ​ദ്ധ​തി വി​ഭാ​ഗ​ങ്ങ​ളി​ലാ​ണ്​ അ​വാ​ർ​ഡ്. പ​രി​സ്​​ഥി​തി-​കാ​ലാ​വ​സ്​​ഥ വ്യ​തി​യാ​ന മ​ന്ത്രാ​ല​യ​ത്തി​ന്​ മി​ക​ച്ച പൊ​തു​സേ​വ​ന അ​വാ​ർ​ഡ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ മ​ന്ത്രാ​ല​യ​ത്തി​ന്​ മി​ക​ച്ച ഇ-​ട്രാ​ൻ​സ്​​ഫോ​ർ​മേ​ഷ​ൻ മി​ക​വ്​ എ​ന്നി​വ​ക്കും അ​വാ​ർ​ഡ്​ ല​ഭി​ച്ചു. ഡാ​റ്റ സ​ർ​വി​സ​സി​നു​ള്ള അ​വാ​ർ​ഡാ​ണ്​ ഒ​മാ​ൻ എ​യ​ർ​പോ​ർ​ട്ട്​​സി​ന്​ ല​ഭി​ച്ച​ത്. സ്വ​കാ​ര്യ മേ​ഖ​ല​യി​ലെ മി​ക​ച്ച ആ​പ്ലി​ക്കേ​ഷ​നു​ള്ള അ​വാ​ർ​ഡ്​ അ​ർ​ഹ​രി​ല്ലാ​ത്ത​തി​നാ​ൽ മാ​റ്റി​വെ​ച്ചു. മൊ​ത്തം 64 പ്രോ​ജ​ക്​​ടു​ക​ളാ​ണ്​ അ​വാ​ർ​ഡി​ന്​ അ​പേ​ക്ഷി​ച്ചി​രു​ന്ന​ത്.

47 എ​ണ്ണം സ​ർ​ക്കാ​ർ മേ​ഖ​ല​യി​ൽ​നി​ന്നും ഒ​മ്പ​തെ​ണ്ണം സ്വ​കാ​ര്യ മേ​ഖ​ല​യി​ൽ​നി​ന്നും എ​െ​ട്ട​ണ്ണം ചെ​റു​കി​ട-​ഇ​ട​ത്ത​രം സം​രം​ഭ മേ​ഖ​ല​യി​ൽ​നി​ന്നു​മാ​യി​രു​ന്നു. സു​ൽ​ത്താ​നേ​റ്റി​ലെ സ​ർ​ക്കാ​ർ ഇ-​സ​ർ​വി​സു​ക​ളി​ലെ പ​രി​ഷ്​​ക​ര​ണം ത​ദ്ദേ​ശീ​യ-​രാ​ജ്യാ​ന്ത​ര ത​ല​ത്തി​ലെ നേ​ട്ട​ങ്ങ​ളി​ലൂ​ടെ അം​ഗീ​ക​രി​ക്ക​പ്പെ​ടു​ക​യാ​ണെ​ന്ന്​ ഡോ. ​അ​ഹ്​​മ​ദ്​ ബി​ൻ മു​ഹ​മ്മ​ദ്​ അ​ൽ ഫു​തൈ​സി പ്ര​ഭാ​ഷ​ണ​ത്തി​ൽ പ​റ​ഞ്ഞു. 2018ലെ ​െ​എ​ക്യ​രാ​ഷ​ട്ര​സ​ഭ ഇ-​ഗ​വ​ൺ​മ​​െൻറ്​ റി​പ്പോ​ർ​ട്ട്​ പ്ര​കാ​രം അ​റ​ബ്​ മേ​ഖ​ല​യി​ലെ ഇ-​സേ​വ​ന സൂ​ചി​ക​യി​ൽ ഒ​മാ​ന്​ ര​ണ്ടാം സ്​​ഥാ​ന​മു​ണ്ട്. സൈ​ബ​ർ സു​ര​ക്ഷ സു​സ​ജ്ജ സൂ​ചി​ക​യി​ൽ അ​റ​ബ്​ മേ​ഖ​ല​യി​ൽ ഒ​ന്നാം സ്​​ഥാ​ന​ത്തു​ള്ള ഒ​മാ​ൻ അ​ന്താ​രാ​ഷ്​​ട്ര ത​ല​ത്തി​ൽ നാ​ലാം സ്​​ഥാ​നം നേ​ടി​യ​താ​യും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story