‘വർണോത്സവം’ വിജയികൾക്ക് സമ്മാന വിതരണം
text_fieldsസലാല: മലർവാടി ബാലസംഘം സഘടിപ്പിച്ച ‘വർണോത്സവം 2018’ വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. ഐ.എം.ഐ ഹാളിൽ ഐ.എം.ഐ മുൻ പ്രസിഡൻറ് സി.പി. ഹാരിസ് വിവിധ ഗ്രൂപ്പുകളിൽ ഒന്നാംസ്ഥാനം നേടിയ ദേവനന്ദൻ, അജ്സൽ ബഷീർ, മുഹമ്മദ് ഷാൻ, ലക്ഷ്മി റോജ് എന്നിവർക്ക് ട്രോഫികൾ സമ്മാനിച്ചു. മലർവാടി ബാലസംഘം രക്ഷാധികാരിയും ഐ.എം.ഐ പ്രസിഡൻറുമായ ജി. സലീം സേഠ് രണ്ടാം സ്ഥാനം നേടിയ ബിലാൽ, മിസ്ബ ഫാത്തിമ, മഞ്ജിമ മനോജ്, ജാൻവിൻ മേരി, നഈമ ഫാത്തിം എന്നിവർക്കും ജനറൽ സെക്രട്ടറി അബ്ദുല്ല മുഹമ്മദ് മൂന്നാം സ്ഥാനം നേടിയ ആയിഷ മെഹ്രിഷ്, ഫർഹ ഫാത്തിമ, സിയ തസ്നീം, മുഹമ്മദ് സിദാൻ, ഫിദ റഷീദ് എന്നിവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു.
ഒക്ടോബറിൽ നടന്ന മത്സരത്തിൽ മുന്നൂറിലധികം കുട്ടികൾ പങ്കെടുത്തിരുന്നു. സമ്മാന വിതരണത്തോടനുബന്ധിച്ച് ഇശൽ നിലാവ് സംഘടിപ്പിച്ചു. ഗാനാലാപനം നടത്തിയവർക്ക് ഐ.എം.ഐ വനിത വിങ് പ്രസിഡൻറ് ഉമ്മുൽ വാഹിദ, സംഗീതാധ്യാപകൻ പി.ആർ. ഗോപകുമാർ എന്നിവർ ഉപഹാരം നൽകി. മലർവാടി ബാലസംഘം സലാല കോഒാഡിനേറ്റർ സബിദ റസാഖ് സ്വാഗതവും വർണോത്സവം കോകൺവീനർ സലീൽ ബാബു നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
