സലാല: സലാലയിലെ മലയാളി കൂട്ടായ്മയുടെ നേതൃത്വത്തിൽ ഒരുക്കിയ ക്രിസ്മസ് സംഗീത ആൽബം ’മാമരം പെയ്യും രാവിൽ’ പുറത്തിറക്കി. എം. ഫോർ മ്യൂസിക്കിെൻറ ബാനറിൽ നൈനാൽ കാരിക്കാട്ട് ആണ് ആൽബം സംവിധാനം ചെയ്തിരിക്കുന്നത്. ദാരീസിലെ ക്രിസ്ത്യൻ സെൻററിൽ നടന്ന ചടങ്ങിൽ സെൻറ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ചിലെ ഫാ. ഫിലിപ്പ് വർഗീസ് റിയാലിറ്റി ഷോ ഫെയിം അഞ്ജു ജോസഫിന് നൽകി സീഡി കൈമാറി ആൽബത്തിെൻറ പ്രകാശനം നിർവഹിച്ചു. ഫാ. വർഗീസ് താഴത്തെക്കുടി, ഫാ. തോമസ് എബ്രഹാം, ഫാ. തോമസ് മാത്യു, ഷിബു സാമുവൽ, സുനിൽ ബേബി, ബിജു ആർ.ഡേവിഡ് എന്നിവരും പ്രകാശന ചടങ്ങിൽ സംബന്ധിച്ചു.
പൂർണമായും സലാലയിൽ ചിത്രീകരിച്ച ആൽബത്തിെൻറ രചനയും സംഗീതവും ഷിബു കുര്യനാണ് നിർവഹിച്ചത്. ലിറ്റി ചെറി ആലപിച്ച ഗാനത്തിെൻറ ഒാർക്കസ്ട്ര ചെറി എബ്രഹാമാണ് നിർവഹിച്ചത്. അൽ ഹിഗാസിലെ ലാൽ എഡിറ്റിങ്ങും സന്തോഷ്, ദീപു എന്നിവർ കാമറയും ചെയ്തിരിക്കുന്നു. ഗാനം യുട്യൂബിൽ https://youtu.be/ZSznnkZc0to എന്ന വിലാസത്തിൽ ലഭ്യമാണ്. പൂർണമായും സലാലയിൽ ചിത്രീകരിച്ച ക്രിസ്മസ് ആൽബം ഇതാദ്യമായാണ് പുറത്തിറങ്ങുന്നതെന്ന് നിർമാതാക്കൾ പറഞ്ഞു.