മസ്കത്ത്: മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളം വഴി രാജ്യത്തേക്ക് മയക്കുമരുന്ന് കടത്തുന്നതിനുള്ള ശ്രമം പരാജയപ്പെടുത്തി. ഡ്രഗ് കൺട്രോൾ ഡിപ്പാർട്ട്മെൻറും എയർപോർട്ട് കസ്റ്റംസും നടത്തിയ പരിശോധനയിൽ ഏഷ്യൻ വംശജനാണ് പിടിയിലായത്. ഇയാളിൽനിന്ന് മരിജുവാന നിറച്ച 66 പ്ലാസ്റ്റിക് കുപ്പികൾ കണ്ടെടുത്തു. ഖുറിയാത്തിൽ മയക്കുമരുന്ന് കൈവശം വെച്ച സ്വദേശിയെ അറസ്റ്റ് ചെയ്തതായും ആർ.ഒ.പി അറിയിച്ചു.