മസ്കത്ത്: കേരള യുനൈറ്റഡ് അസോസിയേഷെൻറ ആറാം വാർഷികം റൂവി അൽ ഫലാജ് ഹോട്ടലിലെ ഗ്രാൻഡ് ഹാളിൽ നാരായണൻ കൃഷ്ണൻ ഉദ്ഘാടനം ചെയ്തു. അൻസർ സ്വാഗതം പറഞ്ഞു. പ്രസിഡൻറ് വരുൺ അധ്യക്ഷത വഹിച്ചു. അറ്റ്ലസ് രാമചന്ദ്രൻ, ഗോപകുമാർ, സാജൻ, സ്മിത എന്നിവർ ആശംസകളർപ്പിച്ചു. വിവിധ മേഖലയിൽ സാന്നിധ്യമറിയിച്ച അൻസാർ ഇബ്രാഹിം (തിയറ്റർ ഗ്രൂപ് മസ്കത്ത്), സാമൂഹിക പ്രവർത്തകൻ മൻമഥൻ (സുവൈഖ്), കബീർ (ബ്ലഡ് ഡോണേഴ്സ് ഒമാൻ) എന്നിവരെ ആദരിച്ചു. തിരുവാതിര, ഒപ്പന, മാർഗംകളി, കുട്ടികളുടെ ഡാൻസ്, കേരള യുനൈറ്റഡ് അസോസിയേഷൻ കലാസംഘം അവതരിപ്പിച്ച ഗാനമേള, മസ്കത്ത് പഞ്ചവാദ്യ സംഘത്തിെൻറ ശിങ്കാരിമേളം എന്നിവയും നടന്നു. വൈസ് പ്രസിഡൻറ് ജെറിൾ ജോസ്, കോഓഡിനേറ്റർ സാബു ആൻറണി, രഞ്ജു, ജൂഡിത്ത്, അൻസു, ഡാനി, ജിധിഷ് മേനോൻ തുടങ്ങിയവർ നേതൃത്വം നൽകി. റെജി മണ്ണേൽ പരിപാടിയുടെ അവതാരകൻ ആയി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 23 Nov 2018 8:40 AM GMT Updated On
date_range 2019-05-24T20:59:54+05:30കേരള യുനൈറ്റഡ് അസോ. ആറാം വാർഷികം
text_fieldsNext Story