മീലാദ് കാമ്പയിൻ: പൊതുസമ്മേളനം
text_fieldsമസ്കത്ത്: മസ്കത്ത് െഎ.സി.എസിന് കീഴിൽ നടക്കുന്ന ‘പ്രകൃതിയും പ്രവാചകരും’ എന്ന മീലാദ് കാമ്പയിെൻറ ഭാഗമായി ഗാല അൽദാർ റസ്റ്റാറൻറ് ഓഡിറ്റോറിയത്തിൽ മീലാദ് പൊതുസമ്മേളനം നടന്നു. അസീം മന്നാനി (ഹുബ്ബുറസൂൽ, അൽ ഹെയിൽ) സമ്മേളനം ഉദ്ഘാടനം ചെയ്തു. ഐ.സി.എസ് പ്രസിഡൻറ് എൻ. കെ അബൂബക്കർ ഫലാഹി അധ്യക്ഷത വഹിച്ചു. മഞ്ചേരി ദാറുസ്സുന്ന ഇസ്ലാമിക കേന്ദ്രം പ്രഫസർ അബ്ദുല്ല വഹബി അരൂർ പ്രമേയ പ്രഭാഷണം നടത്തി. അമിതമായ പ്രകൃതി ചൂഷണം പാരിസ്ഥിതിക പ്രശ്നങ്ങൾ സൃഷ്ടിക്കുമ്പോൾ അനുഗ്രഹങ്ങളെ കുറിച്ച് ദൈവിക വിചാരണ നേരിടേണ്ടിവരുമെന്ന പ്രവാചക അധ്യാപനങ്ങൾ ഉൾക്കൊണ്ട് ജീവിതം ചിട്ടപ്പെടുത്തലാണ് പരിഹാര മാർഗമെന്ന് അദ്ദേഹം പറഞ്ഞു. അബ്ദുൽ റഹീം ഇർഫാനി, അഷ്റഫ് പൊയ്കര, അസ്ലം ചീക്കോന്ന്, സാജിദ് ദാറാനി വണ്ടൂർ എന്നിവർ സംസാരിച്ചു. യൂനസ് വഹബി വലകെട്ട് സ്വാഗതവും അയ്യൂബ് പള്ളിയത്ത് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
