മസ്കത്ത്: മൂവർണ പ്രഭയിൽ ഒമാൻ 48ാം ദേശീയദിനം ആഘോഷിച്ചു. എങ്ങും വൈവിധ്യമാർന്ന ആഘോഷ പരിപാടികൾ അരങ്ങേറുകയാണ്. സുൽത്താന് കൂറ് പ്രഖ്യാപിച്ചും ദേശീയദിനത്തിെൻറ ആഹ്ലാദം പങ്കുവെച്ചും വിവിധ ഗവർണറേറ്റുകളിൽ ജനങ്ങളുടെ റാലി നടന്നു. വാദ്യമേളങ്ങളുടെയും മറ്റും അകമ്പടിയോടെയാണ് ഇൗ റാലികൾ നടന്നത്. സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളിലെല്ലാം ആഘോഷ പരിപാടികൾ നടന്നു. മാളുകളിലും മറ്റും ദേശീയദിന വർണങ്ങൾ അണിഞ്ഞ വസ്ത്രങ്ങൾ ധരിച്ച കുട്ടികളെ അതിഥികളെ സ്വീകരിക്കാൻ ഒരുക്കി നിർത്തിയിരുന്നു. മധുര പലഹാര വിതരണവും നടന്നു. മസ്കത്തിലെ പ്രധാന കെട്ടിടങ്ങളെല്ലാം വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. സുൽത്താൻ ഖാബൂസ് യൂനിവേഴ്സിറ്റിയിലെ വിദ്യാർഥികളും ജീവനക്കാരും അതിവിപുലമായ രീതിയിലാണ് ദേശീയദിനം ആഘോഷിച്ചത്. യൂനിവേഴ്സിറ്റി ക്ലോക്ക് ടവറിന് സമീപം നടന്ന ആഘോഷത്തിൽ ഒമാനി നാടോടി നൃത്തങ്ങളും ബാൻഡ്മേളങ്ങളും അരങ്ങേറി.
ഞായറാഴ്ച രാത്രി എട്ടു മുതൽ അൽ അമിറാത്തിലും അൽഖൂദ് ഡാമിന് സമീപവും നടന്ന വെടിെക്കട്ട് കാണാൻ വൻജനാവലിയാണ് എത്തിയത്. റോഡിെൻറ ഇരുവശങ്ങളിലും നിന്നാണ് ആളുകൾ അര മണിക്കൂർ നീണ്ട വെടിക്കെട്ട് വീക്ഷിച്ചത്. സമീപത്തെ കെട്ടിടങ്ങൾക്ക് മുകളിലും നിരവധി േപർ തടിച്ചുകൂടിയിരുന്നു. ഏഴുമുതൽ തന്നെ വൻ ഗതാഗതക്കുരുക്കാണ് അൽ അമിറാത്ത് റോഡിലും സീബിലും അനുഭവപ്പെട്ടത്. ദേശീയ ദിനത്തോടനുബന്ധിച്ച് ഒമാൻ ടൂറിസം മന്ത്രാലയം നിരവധി പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ടൂറിസം ഫോറം എന്ന പേരിൽ സൂറിൽ 19 മുതൽ 24 വരെ ആഘോഷം നടക്കും. വടക്കൻ ബാത്തിനയിൽ 23നും തെക്കൻ ബാത്തിനയിൽ 24നും പരിപാടി നടക്കും. സുഹാറിൽ ടൂറിസം കാരവനും സംഘടിപ്പിക്കുന്നുണ്ട്്. 48 കാറുകൾ പെങ്കടുക്കുന്ന മൗണ്ടൻ ട്രക്കിങും ഇതിൽ ഉൾെപ്പടും. 23ന് നസീം ഗാർഡനിലും 29, 30 തീയതികളിൽ സലാലയിലും ആഘോഷ പരിപാടികൾ സംഘടിപ്പിക്കുന്നുണ്ട്. ദേശീയദിനത്തിെൻറ ഭാഗമായുള്ള പൊതു അവധി നാളെ മുതലാണ് തുടങ്ങുക.