Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightആഘോഷത്തിൽ...

ആഘോഷത്തിൽ പങ്കാളികളായി ഇന്ത്യൻ സമൂഹവും

text_fields
bookmark_border
ആഘോഷത്തിൽ പങ്കാളികളായി ഇന്ത്യൻ സമൂഹവും
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്തി​​​െൻറ 48ാമ​ത്​ ദേ​ശീ​യ​ദി​ന​ത്തി​ൽ അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ പ​ങ്കു​ചേ​ർ​ന്ന്​ ഇ​ന്ത്യ​ൻ സ​മൂ​ഹ​വും. ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ൾ​ക്ക്​ പു​റ​മെ ബി​സി​ന​സ്​ സ്​​ഥാ​പ​ന​ങ്ങ​ളി​ലും വി​വി​ധ കൂ​ട്ടാ​യ്​​മ​ക​ളു​ടെ ആ​ഭി​മു​ഖ്യ​ത്തി​ലു​മെ​ല്ലാം ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്നു. ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​യി​ട​ങ്ങ​ൾ കൊ​ടി​തോ​ര​ണ​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ചി​രു​ന്നു. സു​ൽ​ത്താ​​​െൻറ ചി​ത്രം പ​തി​ച്ച മൂ​വ​ർ​ണ ഷാ​ളു​ക​ൾ ധ​രി​ച്ചും കൊ​ടി​തോ​ര​ണ​ങ്ങ​ൾ കൈ​യി​ലേ​ന്തി​യും അ​ത്യാ​ഹ്ലാ​ദ​ത്തോ​ടെ​യാ​ണ്​ ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ന്ന​ത്. കേ​ക്ക്​ മു​റി​ക്ക​ലി​നൊ​പ്പം മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ന്നു. വാ​ദി ഹ​ത്താ​ത്ത്​ ​െഎ.​ഡി.​സി മ​ദ്​​റ​സ​യി​ൽ ന​ട​ന്ന ആ​ഘോ​ഷ​ത്തി​ന്​ മ​ദ്​​റ​സ പ്ര​സി​ഡ​ൻ​റ്​ മു​ജീ​ബ്​ റ​ഹ്​​മാ​ൻ മൗ​ല​വി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. വി.​സി. ജാ​ഫ​ർ, നാ​സ​ർ ഇ​ഞ്ച​ക്കു​ടി, അ​ബ്ബാ​സ്​ ഷാ​ബി​യ, ഇ​സ്​​മാ​യി​ൽ ക​ള​നാ​ട്, ജ​ലാ​ൽ, നൗ​ഫ​ൽ എ​ന്നി​വ​ർ സം​ബ​ന്ധി​ച്ചു. വി​ദ്യാ​ർ​ഥി​ക​ൾ​ക്ക്​ മ​ധു​ര പ​ല​ഹാ​ര വി​ത​ര​ണ​വും ന​ട​ത്തി.

സ​ഹം: സ​ഹം ഇ​ന്ത്യ​ൻ സ്കൂ​ളി​ൽ ദേ​ശീ​യ​ദി​നം വി​പു​ല​മാ​യി ആ​ഘോ​ഷി​ച്ചു. മു​ഖ​സ ന​ഗ​ര​സ​ഭ മേ​ധാ​വി അ​ബ്​​ദു​ല്ല ജാ​ബി​ർ അ​ൽ ക​ഹ്​​ലി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു. സ്കൂ​ൾ പ്രി​ൻ​സി​പ്പാ​ൾ ഡോ​ക്ട​ർ ലേ​ഖ, മാ​നേ​ജ്മ​​െൻറ്​ ക​മ്മി​റ്റി അം​ഗ​ങ്ങ​ളാ​യ ജ​ബ്ബാ​ർ ഹാ​ജി, അ​ർ​ഷാ​ദ് പ​യ​റ​മ്പ​ത്, വാ​സു​ദേ​വ​ൻ എ​ന്നി​വ​ർ അ​തി​ഥി​ക​ളെ സ്വീ​ക​രി​ച്ചു. സ്കൂ​ൾ കു​ട്ടി​ക​ൾ അ​വ​ത​രി​പ്പി​ച്ച പ​ര​മ്പ​രാ​ഗ​ത ഒ​മാ​നി നൃ​ത്ത​വും ശ്ര​ദ്ധേ​യ​മാ​യി. ഇ​ബ്രി: ഇ​​ന്ത്യ​ൻ സ്​​കൂ​ൾ ഇ​ബ്രി​യും ഇ​ബ്രി ഇ​ന്ത്യ​ൻ ക​മ്യൂ​ണി​റ്റി​യും സം​യു​ക്​​ത​മാ​യി ദേ​ശീ​യ ദി​ന റാ​ലി ന​ട​ത്തി. ഇ​ബ്രി ആ​ശു​പ​ത്രി​യി​ലെ ഉ​ദ്യോ​ഗ​സ്​​ഥ​രാ​യ ഡോ. ​നാ​സ​ർ അ​ബ്​​ദു​ല്ല അ​ൽ ഷു​കൈ​ലി, അ​ബ്​​ദു​ൽ ഹാ​ദി സൈ​ഫ്​ അ​ൽ ഹി​നാ​യി, ഡോ.​ഇ​ബ്രാ​ഹീം അ​ൽ ഷു​കൈ​ലി തു​ട​ങ്ങി സ്വ​ദേ​ശി പ്ര​മു​ഖ​ർ​ക്ക്​ പു​റ​മെ അ​ൽ ഖൈ​ർ ആ​ശു​പ​ത്രി എം.​ഡി ഡോ. ​ആ​ർ.​ആ​ർ നാ​യ​ർ, സ്​​കൂ​ൾ എ​സ്.​എം.​സി പ്ര​സി​ഡ​ൻ​റ്​ ഡോ. ​േ​താ​മ​സ്​ വ​ർ​ഗീ​സ്, പ്രി​ൻ​സി​പ്പ​ൽ വി.​എ​സ്. സു​രേ​ഷ്​ തു​ട​ങ്ങി​യ​വ​രും റാ​ലി​യി​ൽ പ​െ​ങ്ക​ടു​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story