സർക്കാർ–സ്വകാര്യ പങ്കാളിത്തം പ്രാധാന്യമേറിയതെന്ന് സുൽത്താൻ
text_fieldsമസ്കത്ത്: സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ അധ്യക്ഷതയിൽ ബൈത്തുൽ ബർക്കയിൽ മന്ത്രിസഭാ യോഗം നടന്നു. പ്രാദേശിക,മേഖല, അന്താരാഷ്ട്ര വിഷയങ്ങൾ സുൽത്താൻ വിലയിരുത്തി. പ്രാദേശികതലത്തിൽ രാജ്യത്തിെൻറ എല്ലാ ഭാഗങ്ങളിലും സമഗ്രവികസന പ്രവർത്തനങ്ങൾ തുടരാനും ഒപ്പം പൗരന്മാരുടെ സാമൂഹിക ചുറ്റുപാടുകൾ നിലനിർത്താനും സർക്കാറും വിവിധ സർക്കാർ വകുപ്പുകളും ഏജൻസികളും തുടർന്നുവരുന്ന ശ്രമങ്ങളിൽ സുൽത്താൻ സംതൃപ്തി രേഖപ്പെടുത്തി. പുതിയ മസ്കത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിെൻറ പൂർത്തീകരണത്തെയും സുൽത്താൻ പ്രകീർത്തിച്ചു.
റോഡുകൾ, തുറമുഖങ്ങളുടെ വികസനം എന്നീ മേഖലകളിലെ പുരോഗതിയും വിലയിരുത്തി. സാമ്പത്തിക വൈവിധ്യവത്കരണം മുൻനിർത്തി വിനോദസഞ്ചാരം, ഫിഷറീസ്, ഖനനം, പുനരുപയോഗിക്കാവുന്ന ഉൗർജം എന്നീ മേഖലകളിൽ ശ്രദ്ധേയ വളർച്ച കൈവരിക്കാൻ സാധിച്ചിട്ടുണ്ട്. മന്ത്രാലയങ്ങൾ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിൽവരുത്തിയതിെൻറ ഫലമായാണ് ഇൗ മേഖലകളുടെ വളർച്ച ഉറപ്പുവരുത്താൻ സാധിച്ചതെന്നും സുൽത്താൻ വിലയിരുത്തി. സാമ്പത്തിക വൈവിധ്യവത്കരണ പ്രവർത്തനങ്ങളുടെ നടത്തിപ്പിൽ ഇംപ്ലിമെേൻറഷൻ സപ്പോർട്ട് ആൻഡ് ഫോളോ അപ് യൂനിറ്റിനുള്ള പങ്കാളിത്തവും സുൽത്താൻ ചൂണ്ടിക്കാട്ടി. സർക്കാറിെൻറയും സ്വകാര്യമേഖലയുടെയും പങ്കാളിത്തം ഏറെ പ്രാധാന്യമേറിയതാണ്.
ഇത്തരം പങ്കാളിത്തം നിർമാണപദ്ധതികൾ സ്ഥാപിക്കാൻ സഹായകരമാവുകയും ഇതിലൂടെ സ്വദേശികൾക്ക് തൊഴിലവസരം ലഭ്യമാവുകയും ചെയ്യും. സ്വദേശികൾക്ക് അനുയോജ്യമായ തൊഴിൽ അന്തരീക്ഷമുണ്ടാകുന്നതിനും ഇത് സഹായിക്കുമെന്ന് സുൽത്താൻ ചൂണ്ടിക്കാട്ടി. ഒമാൻ-ബ്രിട്ടൻ സംയുക്ത സൈനികാഭ്യാസത്തെയും സുൽത്താൻ യോഗത്തിൽ പ്രശംസിച്ചു. സായുധസേനകളുടെ ശേഷി വർധിപ്പിക്കാനും അനുഭവ സമ്പത്തുകൾ പങ്കുവെക്കാനും ഏറ്റവും ആധുനികമായ ആയുധങ്ങളിലും ഉപകരണങ്ങളിലും പരിശീലനം നേടുന്നതിനും സംയുക്ത പരിശീലനം സഹായകരമായിട്ടുണ്ട്. എല്ലാ വിഭാഗം ജനങ്ങൾക്കിടയിലും സുരക്ഷയും ഭദ്രതയും കൈവരിക്കാൻ രാഷ്ട്രങ്ങൾ തമ്മിലുള്ള ചർച്ചകളും പരസ്പരധാരണകളും പ്രോത്സാഹിപ്പിക്കാൻ ഒമാൻ ശ്രമങ്ങൾ നടത്തുമെന്നും മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും സ്ഥിതിഗതികൾ അവലോകനം ചെയ്യുന്നതിനിടെ സുൽത്താൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
