അയൂൻ ഒമാൻ ഫോട്ടോ പ്രദർശനം തുടങ്ങി
text_fieldsമസ്കത്ത്: ഒമാനിലെ ഫോേട്ടാഗ്രഫി പ്രേമികളുടെ കൂട്ടായ്മയായ ഫ്രൈഡേ ഷൂട്ട് ഒൗട്ട് മസ്കത്തിെൻറ ആറാം വാർഷികത്തിെൻറ ഭാഗമായി സംഘടിപ്പിക്കുന്ന ‘അയൂൻ ഒമാൻ’ ഫോേട്ടാ പ്രദർശനത്തിന് തുടക്കമായി. നാസർ അൽ ഹാർത്തി ഉദ്ഘാടനം ചെയ്തു. ഒമാൻ കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ നടക്കുന്ന പ്രദർശനം രണ്ടു മാസം നീളും. 300ലധികം സജീവ അംഗങ്ങളുള്ള കൂട്ടായ്മയിലെ അംഗങ്ങളുടെ തെരഞ്ഞെടുത്ത 65 ചിത്രങ്ങളാണ് പ്രദർശനത്തിന് ഉള്ളത്. ഒമാെൻറ മനോഹരമായ ഭൂപ്രകൃതിയും സാംസ്കാരിക പൈതൃകവും വന്യമൃഗങ്ങൾ, പക്ഷികൾ, ആഘോഷങ്ങൾ തുടങ്ങിയവയുടെ ചിത്രങ്ങളാണ് പ്രദർശനത്തിലുള്ളത്.
ഈ പ്രദർശനത്തോടനുബന്ധിച്ച് കൂട്ടായ്മയിലെ 100 ഫോട്ടോഗ്രാഫർമാരുടെ 500 ചിത്രങ്ങൾ അടങ്ങുന്ന കോഫി ടേബ്ൾ ബുക്കും പ്രകാശനം ചെയ്യപ്പെടുന്നുണ്ട്. ഫോട്ടോഗ്രഫി എന്ന കലയെ അതിരറ്റു പ്രണയിക്കുന്ന സഹപ്രവർത്തകരും സുഹൃത്തുക്കളുമായ നാലുപേർ ചേർന്ന് ആറു വർഷങ്ങൾക്കു മുമ്പ് ആരംഭിച്ചതാണ് ഫ്രൈഡേ ഷൂട്ട് ഒൗട്ട് മസ്കത്ത് എന്ന കൂട്ടായ്മ. ഫേസ്ബുക്കിൽ 4000ത്തോളം ഫോളോവർമാരും കൂട്ടായ്മക്ക് ഉണ്ട്.
ഇതിനകം കൂട്ടായ്മ 250ഓളം പരിപാടികൾ വിജയകരമായി സംഘടിപ്പിച്ചു കഴിഞ്ഞു. കേരളത്തിൽ പ്രളയ ദുരിതമനുഭവിക്കുന്നവർക്ക് സഹായമെത്തിക്കാനും കൂട്ടായ്മയിലെ അംഗങ്ങൾ മുന്നിൽ നിന്നിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
