മസ്കത്ത്: 2021ലെ ബസ് വേൾഡ് എക്സ്പോക്ക് ഒമാൻ വേദിയൊരുക്കും. ഇതുസംബന്ധിച്ച ധാരണപത്രം അന്താരാഷ്ട്ര റോഡ് യൂനിയൻ കോൺഗ്രസിൽ മുവാസലാത്ത് സി.ഇ.ഒ അഹമ്മദ് അൽ ബലൂഷിയും ബസ് വേൾഡ് അധികൃതരും ഒപ്പുവെച്ചു. ബസ് ആൻഡ് കോച്ച് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട ലോകത്തിലെ ഏറ്റവും വലിയ ബി2ബി പ്രദർശനമാണ് ബസ് വേൾഡ്. ബസുകളുടെയും കോച്ചുകളുടെയും മിനി ബസുകളുടെയും ഒപ്പം ഘടക ഭാഗങ്ങളുടെയും പ്രദർശനനവും അനുബന്ധ സേവനങ്ങൾ നൽകുന്ന സ്ഥാപനങ്ങളുമാണ് ബസ് വേൾഡ് പ്രദർശനത്തിെനത്തുക.
1971ൽ ബെൽജിയത്തിലാണ് ലോകത്തിലെ ആദ്യ ബസ് വേൾഡ് പ്രദർശനം നടന്നത്. ബിസിനസ് ബന്ധങ്ങൾ രൂപപ്പെടുത്തൽ, പുതിയ സാേങ്കതിക വിദ്യകളെക്കുറിച്ച പഠനം, പുതിയ ഉൽപന്നങ്ങളുടെ അവതരണം, ബസ്-കോച്ച് വ്യവസായ മേഖലയുമായി ബന്ധപ്പെട്ട പുതിയ സാേങ്കതികതകളും സേവനങ്ങളും കണ്ടെത്തൽ എന്നിവക്ക് അനുയോജ്യമായ വേദിയാണിത്. പശ്ചിമേഷ്യയിൽ ആദ്യമായാണ് പ്രദർശനത്തിന് വേദിയൊരുങ്ങുന്നത്.