Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightജാങ്കാർ സ്​പെക്​ട്രം...

ജാങ്കാർ സ്​പെക്​ട്രം ആവേശമായി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ഒാ​വ​റോ​ൾ

text_fields
bookmark_border
ജാങ്കാർ സ്​പെക്​ട്രം ആവേശമായി മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ഒാ​വ​റോ​ൾ
cancel

മ​സ്​​ക​ത്ത്​: ഇ​ന്ത്യ​ൻ സ്​​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ ക​ലാ​മേ​ള​യാ​യ ജാ​ങ്കാ​ർ സ്​​പെ​ക്​​ട്രം ആ​വേ​ശ​മാ​യി. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളി​ൽ ന​ട​ന്ന ഇ​ൻ​റ​ർ​സ്​​കൂ​ൾ ഫെ​സ്​​റ്റി​വ​ൽ ഇ​ന്ത്യ​ൻ അം​ബാ​സ​ഡ​ർ മു​നു മ​ഹാ​വ​ർ ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ അം​ഗ​ങ്ങ​ൾ, ​െഎ.​എ​സ്.​എം എ​സ്.​എം.​സി അം​ഗ​ങ്ങ​ൾ, ഇ​ന്ത്യ​ൻ സ്​​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ​മാ​ർ തു​ട​ങ്ങി വി​പു​ല​മാ​യ സ​ദ​സ്സ്​​ ഉ​ദ്​​ഘാ​ട​ന​ച്ച​ട​ങ്ങി​ന്​ സാ​ക്ഷി​യാ​യി. സ്​​കൂ​ളു​ക​ളു​ടെ പ്ര​തി​നി​ധി​ക​ൾ അ​ണി​നി​ര​ന്ന മാ​ർ​ച്ച്​​പാ​സ്​​റ്റും ന​ട​ന്നു.
16 ഇ​ന്ത്യ​ൻ സ്​​കൂ​ളു​ക​ളി​ൽ​നി​ന്നു​ള്ള ര​ണ്ടാ​യി​ര​ത്തി​ല​ധി​കം വി​ദ്യാ​ർ​ഥി​ക​ളാ​ണ്​ വി​വി​ധ ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ മാ​റ്റു​ര​ച്ച​ത്. രാ​വി​ലെ 19 വേ​ദി​ക​ളി​ലാ​യി 28 മ​ത്സ​ര​ങ്ങ​ൾ ന​ട​ന്നു. ഉ​ച്ച​ക്കു​ശേ​ഷം ഒ​മ്പ​ത്​ വേ​ദി​ക​ളി​ലാ​യാ​ണ്​ മ​ത്സ​ര​ങ്ങ​ൾ ന​ട​ന്ന​ത്.

വൈ​കു​ന്നേ​രം സ്​​കൂ​ൾ മ​ൾ​ട്ടി പ​ർ​പ​സ്​ ഹാ​ളി​ൽ ന​ട​ന്ന സ​മാ​പ​ന ച​ട​ങ്ങി​ൽ ഇ​ന്ത്യ​ൻ സ്​​കൂ​ൾ ഡ​യ​റ​ക്​​ട​ർ ബോ​ർ​ഡ്​ ചെ​യ​ർ​മാ​ൻ ഡോ. ​ബേ​ബി സാം ​സാ​മു​വ​ൽ മു​ഖ്യാ​തി​ഥി​യും ബി.​ഒ.​ഡി ഫൈ​നാ​ൻ​സ്​ ഡ​യ​റ​ക്​​ട​ർ മു​ഹ​മ്മ​ദ്​ സാ​ബി​ർ റാ​സാ ഫൈ​സി വി​ശി​ഷ്​​ടാ​തി​ഥി​യു​മാ​യി​രു​ന്നു. പ​െ​ങ്ക​ടു​ത്ത സ്​​കൂ​ളു​ക​ൾ​ക്കെ​ല്ലാം വി​ശി​ഷ്​​ടാ​തി​ഥി മെ​മ​േ​ൻ​റാ ന​ൽ​കി. മ​സ്​​ക​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണ്​ ഒാ​വ​റോ​ൾ ചാ​മ്പ്യ​ൻ​ഷി​പ്​ നേ​ടി​യ​ത്. എ​ന്നാ​ൽ, ആ​തി​ഥേ​യ സ്​​കൂ​ൾ എ​ന്ന​നി​ല​യി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി അ​വ​ർ ആ​ദ്യ റ​ണ്ണ​റ​പ്പാ​യ സ​ലാ​ല ഇ​ന്ത്യ​ൻ സ്​​കൂ​ളി​ന്​ ന​ൽ​കി. ദാ​ർ​സൈ​ത്ത്​ ഇ​ന്ത്യ​ൻ സ്​​കൂ​ളാ​ണ്​ സെ​ക്ക​ൻ​റ്​ റ​ണ്ണ​റ​പ്. ജാ​ങ്കാ​ർ സ്​​പെ​ക്​​ട്ര​ത്തി​​​െൻറ പ​താ​ക താ​ഴ്​​ത്തി​യ​തോ​ടെ​യാ​ണ്​ പ​രി​പാ​ടി​ക​ൾ സ​മാ​പി​ച്ച​ത്. പ​താ​ക ​​െഎ.​എ​സ്.​എം പ്രി​ൻ​സി​പ്പ​ൽ ഡോ. ​രാ​ജീ​വ്​ കു​മാ​ർ ചൗ​ഹാ​ൻ ഇ​വ​ൻ​റ്​ മാ​നേ​ജ​ർ​ക്ക്​ കൈ​മാ​റി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story