Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_right...

വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ അ​ന​ധി​കൃ​ത ടാ​ക്​​സി​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​

text_fields
bookmark_border
വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന​വ​ർ  അ​ന​ധി​കൃ​ത ടാ​ക്​​സി​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​ത്​
cancel

മ​സ്​​ക​ത്ത്​: മ​സ്​​ക​ത്ത്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്തു​ന്ന സ​ന്ദ​ർ​ശ​ക​ർ അ​ന​ധി​കൃ​ത ടാ​ക്​​സി​ക​ൾ ഉ​പ​യോ​ഗി​ക്ക​രു​തെ​ന്ന്​ ഗ​താ​ഗ​ത വാ​ർ​ത്താ​വി​നി​മ​യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ഇ​ത്ത​രം ടാ​ക്​​സി സേ​വ​നം ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ഒ​ന്നി​ല​ധി​കം പേ​രു​മാ​യി യാ​ത്ര ചെ​യ്യേ​ണ്ട സാ​ഹ​ച​ര്യ​ങ്ങ​ളു​ണ്ടാ​കും. മു​വാ​സ​ലാ​ത്ത്​ ടാ​ക്​​സി​ക​ൾ​ക്ക്​ മാ​ത്ര​മാ​ണ്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ സ​ർ​വി​സ്​ ന​ട​ത്താ​ൻ അ​നു​മ​തി​യു​ള്ള​ത്. മു​വാ​സ​ലാ​ത്ത്​ സ​ർ​വി​സ്​ ഉ​പ​യോ​ഗി​ക്കു​ന്ന​വ​ർ​ക്ക്​ ഇ​ത്ത​ര​ത്തി​ലു​ള്ള ഒ​രു ബു​ദ്ധി​മു​ട്ടും ഉ​ണ്ടാ​കി​ല്ലെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒാ​റ​ഞ്ച്​ ടാ​ക്​​സി​ക​ൾ​ക്ക്​ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ആ​ളു​ക​ളെ കൊ​ണ്ടു​വ​രാ​ൻ മാ​ത്ര​മാ​ണ്​ അ​നു​മ​തി​യു​ള്ള​ത്.

വി​മാ​ന​ത്താ​വ​ള​ത്തി​ൽ​നി​ന്ന്​ ആ​ളു​ക​ളെ​യെ​ടു​ക്കാ​ൻ അ​നു​മ​തി​യി​ല്ല. അ​ന​ധി​കൃ​ത ടാ​ക്​​സി​ക​ൾ രാ​ജ്യ​ത്തെ ടൂ​റി​സം മേ​ഖ​ല​യെ ദോ​ഷ​ക​ര​മാ​യി ബാ​ധി​ക്കും. അ​നു​മ​തി​യി​ല്ലാ​ത്ത സ്​​ഥ​ല​ത്ത്​ പാ​ർ​ക്ക്​ ചെ​യ്യു​ന്ന​ത​ട​ക്കം ഒാ​റ​ഞ്ച്​ ടാ​ക്​​സി​ക്കാ​രു​ടെ വി​മാ​ന​ത്താ​വ​ള​ത്തി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക്​ പി​ഴ ചു​മ​ത്തു​മെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. ഒ​മാ​നി ടൂ​റി​സ​ത്തി​​​െൻറ മു​ഖ​മു​ദ്ര​യാ​യാ​ണ്​ വി​മാ​ന​ത്താ​വ​ള ടാ​ക്​​സി​ക​ളെ ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തി​നാ​ൽ, ഏ​റ്റ​വും മി​ക​ച്ച സൗ​ക​ര്യ​ങ്ങ​ളു​ള്ള വാ​ഹ​ന​ങ്ങ​ളാ​ണ്​ മു​വാ​സ​ലാ​ത്ത്​ നി​ര​യി​ലു​ള്ള​ത്. അ​ന​ധി​കൃ​ത ടാ​ക്​​സി​ക​ളെ കു​റി​ച്ച്​ പ​രാ​തി​ക​ൾ ഉ​യ​ർ​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ്​ മ​ന്ത്രാ​ല​യ​ത്തി​​​െൻറ പ്ര​തി​ക​ര​ണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story