മസ്കത്ത്: ദുബൈ എക്സ്പോ 2020യില്‍ ഒമാൻ ഒരുക്കുന്ന പവലിയെൻറ രൂപരേഖ ഒമാന്‍ സാംസ്കാരിക-പൈതൃക വിഭാഗം മന്ത്രി സയ്യിദ് ഹൈതം ബിന്‍ താരിഖ് അല്‍ സൈദ് അവതരിപ്പിച്ചു. ഒമാെൻറ തനത് പ്രത്യേകതകളിലൊന്നായ കുന്തിരിക്ക മരങ്ങളുടെ രൂപവുമായി പവലിയന് സാമ്യതയുണ്ട്. ഒമാെൻറ സാധ്യതകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന രീതിയിലാകും പവലിയൻ ഒരുക്കുക. 2020 ഒക്ടോബര്‍ 20 മുതല്‍ 2021 ഏപ്രില്‍ 21 വരെയാണ് എക്സ്പോക്ക് ദുബൈ ആതിഥ്യമരുളുക. പശ്ചിമേഷ്യയിലും നോർത് ആഫ്രിക്കയിലും നടക്കുന്ന ആദ്യ ലോക എക്സ്പോയാണ് ദുബൈയില്‍ ഒരുങ്ങുന്നത്. ലോകത്തെ 180ലധികം രാജ്യങ്ങള്‍ പങ്കെടുക്കുമെന്നാണ് കരുതുന്നത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 7 Nov 2018 9:34 AM GMT Updated On
date_range 2019-05-08T10:59:59+05:30ദുബൈ എക്സ്പോ 2020: ഒമാന്‍ പവലിയെൻറ രൂപരേഖ അവതരിപ്പിച്ചു
text_fieldsNext Story