സലാല ഇന്ത്യൻ സ്കൂളിൽ കേരളപ്പിറവിയാഘോഷം
text_fieldsസലാല: സലാല ഇന്ത്യൻ സ്കൂളിൽ കേരളപ്പിറവി ആഘോഷിച്ചു. സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ സാഹിത്യകാരനും കേരള സാഹിത്യ അക്കാദമി അവാർഡ് ജേതാവുമായ ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് മുഖ്യാതിഥിയായിരുന്നു. മലയാളം ഡിപ്പാർട്ട്മെൻറിെൻറ ആഭിമുഖ്യത്തിൽ നടന്ന പരിപാടി കേരളത്തിെൻറ പാരമ്പര്യവും സംസ്കാരവും വിളിച്ചോതുന്നതായിരുന്നു. സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി കൺവീനർ സി. വിനയ്കുമാർ, എസ്.എം.സി അംഗങ്ങളായ ഡോ.കെ.എ. നിസ്താർ, ഡോ. അബൂബക്കർ സിദ്ദീഖ്, മുൻ എസ്.എം.സി കൺവീനർ സുരേഷ് ബാബു, പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ, വൈസ് പ്രിൻസിപ്പൽമാരായ ഡോ.എസ്. ശ്രീനിവാസൻ, ഡോ. ശിവപ്രസാദ് മുരുകൻ, അസി.വൈസ് പ്രിൻസിപ്പൽമാരായ സി.ടി രാമസ്വാമി, അനന്തലക്ഷ്മി തുടങ്ങിയവർ സംബന്ധിച്ചു.
മലയാളം വിഭാഗം അധ്യാപകൻ സജി.കെ.ചന്ദ്രോദയം മുഖ്യാതിഥിയെ പരിചയപ്പെടുത്തി. ശിഹാബുദ്ദീൻ പൊയ്ത്തുംകടവ് നിലവിളക്ക് തെളിയിച്ച് പരിപാടി ഉദ്ഘാടനം ചെയ്തു. തിരുവാതിര, മാർഗംകളി, ഒപ്പന, സംഘഗാനം, നാടോടിനൃത്തം തുടങ്ങി വിവിധ പരിപാടികളും നടന്നു. കേരളപ്പിറവിയുടെ പ്രാധാന്യത്തെ കുറിച്ച് ഒമ്പതാംക്ലാസ് വിദ്യാർഥിനി എസ്റിൻ സംസാരിച്ചു. വെള്ളപ്പൊക്ക ദുരന്തവുമായി ബന്ധപ്പെട്ട ‘നമുക്കൊരുമിക്കാം’ എന്ന ഡോക്യുമെൻററിയുടെ പ്രദർശനവും നടന്നു. മലയാളം വിഭാഗം മേധാവി ഷാജി.കെ. വാഴോടും സംസാരിച്ചു. പത്താം ക്ലാസ് വിദ്യാർഥികളായ നന്ദന അനിൽ സ്വാഗതവും അജയ് നന്ദിയും പറഞ്ഞു. നാദിയ, നാഹിദ, അനിത, റെയ്ന എന്നിവർ അവതാരകരായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
