മസ്കത്ത്: ഗൾഫ് മേഖലയിലെ ഏറ്റവും വലിയ വാട്ടർ ഫ്രണ്ട് ടൂറിസംപദ്ധതിയുടെ ഒന്നാംഘട്ട നിർമാണ ജോലികൾ മത്ര സുൽത്താൻ ഖാബൂസ് തുറമുഖത്ത് ആരംഭിക്കും. നിർമാണത്തിന് മുന്നോടിയായി നിലമൊരുക്കാൻ മലകളും മറ്റും പൊട്ടിച്ചുനീക്കുന്ന ജോലികൾ ആരംഭിച്ചു. ഒമാെൻറ വിനോദസഞ്ചാര േമഖലയിൽ വൻ കുതിച്ചുചാട്ടത്തിന് തന്നെ വഴിയൊരുക്കുന്നതാകും ‘മിന സുൽത്താൻ ഖാബൂസ് വാട്ടർഫ്രണ്ട് പ്രോജക്ട്’. ഒമാെൻറ പുരാതന നഗരമായ മത്രയുടെ മുഖച്ഛായ തന്നെ മാറ്റുന്നതാകും ഇൗ വൻ പദ്ധതി. ജി.സി.സിയിലെ പ്രമുഖ കെട്ടിട നിർമാതാക്കളായ ഡമാക്കും സർക്കാറിെൻറ ടൂറിസം വികസന വിഭാഗമായ ‘ഒംറാനും’ സംയുക്തമായാണ് വൻ പദ്ധതി സാക്ഷാത്കരിക്കാൻ ഒരുങ്ങുന്നത്.
രണ്ടു ശതകോടി ഡോളർ ചെലവു പ്രതീക്ഷിക്കുന്ന ഇൗ പദ്ധതി പൂർത്തിയാവുന്നതോടെ മത്ര മേഖലയിലെ വിനോദ സഞ്ചാരികളുടെ ഇഷ്ടകേന്ദ്രമായി മാറും. ഒമാെൻറ വരുമാനം എണ്ണയിതര മാർഗത്തിലേക്ക് മാറ്റാനുളള പദ്ധതിയായ ‘ദേശീയ ടൂറിസം നയം 2040’െൻറ ഭാഗമായാണ് പദ്ധതി. പദ്ധതിയുടെ ഭാഗമായി മത്രയിൽ നിരവധി വൻകിട ഹോട്ടലുകൾ, താമസ ഇടങ്ങൾ, ഭക്ഷ്യ, ശീതളപാനീയ േകന്ദ്രങ്ങൾ, ചില്ലറ വിപണന സ്ഥാപനങ്ങൾ, വിനോദ കേന്ദ്രങ്ങൾ എന്നിവ ഉയരും. സംയുക്ത പദ്ധതിയുടെ പ്രാഥമിക പ്രഖ്യാപനത്തോടെ രൂപരേഖ തയാറാക്കലും അനുേയാജ്യമായ സ്ഥലം കണ്ടെത്താനുള്ള പഠനങ്ങളും ആരംഭിച്ചിരുന്നു. സാങ്കതിക വിലയിരുത്തൽ, ഗതാഗത വിശകലനം തുടങ്ങിയവയും പൂർത്തീകരിച്ചു.
പദ്ധതിയുടെ മാസ്റ്റർ പ്ലാനിന് വിനോദസഞ്ചാര മന്ത്രാലയം അംഗീകാരം നൽകിയതോടെയാണ് ഒന്നാംഘട്ട നിർമാണത്തിന് മുന്നോടിയായുള്ള പ്രവർത്തനങ്ങൾ ആരംഭിച്ചത്. ഒമാനെ അതിവേഗം വളരുന്ന സാമ്പത്തിക ഹബ്ബാക്കി മാറ്റുകയെന്ന ഒമാൻ ഭരണാധികാരിയുടെ കാഴ്ചപ്പാടിന് അനുസരിച്ചാണ് പദ്ധതി രൂപകൽപന ചെയ്തിരിക്കുന്നതെന്ന് ഒംറാൻ െഡപ്യൂട്ടി ചെയർമാൻ അലി ബിൻ മസ്ഉൗദ് അൽ സുനൈദി പറഞ്ഞു. ഇൗ മാറ്റത്തിന് അടിസ്ഥാനമൊരുക്കുന്ന ജോലികളാകും ഒന്നാം ഘട്ടത്തിൽ ചെയ്യുക. പ്രാദേശിക ചെറുകിട-ഇടത്തരം സ്ഥാപനങ്ങളുടെയും സ്വദേശികളുടെയും പങ്കാളിത്തം പദ്ധതിയിൽ ഉറപ്പാക്കുകയും ചെയ്യും. പദ്ധതിക്കായി പ്രാദേശിക നിക്ഷേപകരുമായും സംരംഭകരുമായും സഹകരിച്ചേക്കുമെന്നും ഡമാക്ക് അധികൃതർ പറഞ്ഞു.
പദ്ധതിയുടെ മൊത്തം വിവരങ്ങൾ ലഭ്യമാകുന്ന കേന്ദ്രം അടുത്ത വർഷം പകുതിയോടെ നിർമിക്കും. മത്രയുടെ പാരമ്പര്യത്തിനൊപ്പം പുതിയ പദ്ധതിയുടെ രൂപ രേഖകളും ഇവിടെ സന്ദർശകർക്കായി വിശദീകരിക്കും. ഒമാെൻറ പരമ്പരാഗത വിനോദ സഞ്ചാര കേന്ദ്രമായ മത്രക്ക് ഏറെ പ്രത്യേകതകളുണ്ട്. ഒമാെൻറ പഴമകൾ അതേപടി കാത്തുസൂക്ഷിക്കുന്ന ഇൗ നഗരത്തിലേക്ക് നിരവധി വിനോദ സഞ്ചാരികൾ എത്തുന്നുണ്ട്. ഏറെ പുരാതനമായ മത്ര തുറമുഖം ഏതാനും വർഷം മുമ്പാണ് വിനോദസഞ്ചാര തുറമുഖമാക്കി മാറ്റിയത്. ഏറെ സൗകര്യമുള്ള ഇൗ തുറമുഖത്ത് സീസൺ കാലത്ത് ആയിരക്കണക്കിന് വിനോദ സഞ്ചാരികളാണ് കപ്പലിറങ്ങുന്നത്. പഴമ നിലനിർത്തക്കൊണ്ടുള്ള പുതിയ പദ്ധതി പൂർത്തിയാവുന്നതോടെ മത്ര മേഖല വൻ വളർച്ചയിലേക്ക് കുതിച്ചുചാടും.