മുലദ: സർദാർ വല്ലഭഭായ് പട്ടേലിെൻറ 143ാമത് ജന്മദിനം മുലദ ഇന്ത്യൻ സ്കൂളിൽ രാഷ്ട്രീയ ഏകത ദിനമായി ആചരിച്ചു. വിദ്യാർഥികൾ ദേശഭക്തിഗാനം, ദേശഭക്തി നിറഞ്ഞുനിൽക്കുന്ന നൃത്തം, കവിതകൾ എന്നിവ അവതരിപ്പിച്ചു. സർദാർ പട്ടേലിെൻറ ജീവിതം ആസ്പദമാക്കിയുള്ള പവർപോയൻറ് പ്രസേൻറഷൻ നടത്തി. സ്കൂൾ പ്രിൻസിപ്പൽ എസ്.ഐ. ഷെരീഫ് വിദ്യാർഥികൾക്ക് സന്ദേശം നൽകി. പ്രിൻസിപ്പൽ പ്രതിജ്ഞവാചകം ചൊല്ലിക്കൊടുത്തു. സോഷ്യൽ സയൻസ്വിഭാഗം മേധാവി റീത്ത ശിവരാജ്, വിദ്യാർഥിനി അമീഷ മറിയം എന്നിവർ സംസാരിച്ചു. അസി. വൈസ്പ്രിൻസിപ്പൽമാരായ വി.സി. ജയ്ലാൽ, ഷീജ എ. അബ്ദുൽ ജലീൽ, കോ-കരിക്കുലർ ആക്ടിവിറ്റീസ് ചീഫ് കോഒാഡിനേറ്റർ നിയാസ് അഹമ്മദ് എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. പത്മിനി രവി സ്വാഗതം പറഞ്ഞു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 5 Nov 2018 8:02 AM GMT Updated On
date_range 2019-05-06T10:29:56+05:30മുലദ ഇന്ത്യൻ സ്കൂളിൽ സർദാർ പേട്ടൽ ജന്മദിനാഘോഷം
text_fieldsNext Story