മസ്കത്ത്: ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസിന് സുൽത്താൻ ഖാബൂസ് ബിൻ സഇൗദിെൻറ സന്ദേശം കൈമാറി. ഒമാൻ വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി ബിൻ അബ്ദുല്ല റാമല്ലയിലെ പ്രസിഡൻസി ഹെഡ്ക്വാർേട്ടഴ്സിൽ എത്തിയാണ് സന്ദേശം കൈമാറിയത്. ഇരുരാഷ്ട്രങ്ങളും തമ്മിലെ ഉഭയകക്ഷി ബന്ധത്തിന് ഒപ്പം ഫലസ്തീനും ഇസ്രായേലും തമ്മിൽ സമാധാനം കൈവരിക്കുന്നതിന് നടത്തുന്ന ശ്രമങ്ങളിലെ ഏറ്റവും പുതിയ പുരോഗതികളെ കുറിച്ചുമായിരുന്നു സന്ദേശമെന്ന് ഒമാൻ ഒൗദ്യോഗിക വാർത്താ ഏജൻസി അറിയിച്ചു.
യൂസുഫ് ബിൻ അലവിയും മഹ്മൂദ് അബ്ബാസും തമ്മിലെ ചർച്ചയിൽ ഫത്താഹ് സെൻട്രൽ കമ്മിറ്റിയംഗം ഹുസൈൻ അൽ ശൈഖ്, ജനറൽ ഇൻറലിജൻസ് സർവിസ് മേധാവി മേജർ ജനറൽ മാജിദ് ഫറാജും കൂടിക്കാഴ്ചയിൽ പെങ്കടുത്തു. ഫലസ്തീൻ പ്രശ്നപരിഹാരത്തിലെ ഒമാെൻറ ഇടപെടൽ ലോകരാഷ്ട്രങ്ങൾ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്. കഴിഞ്ഞമാസം 21ന് ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ് ഒമാൻ സന്ദർശിച്ചിരുന്നു. അബ്ബാസിെൻറ സന്ദർശനത്തിന് പിന്നാലെ കഴിഞ്ഞ 26ന് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു ഒമാൻ സന്ദർശിച്ചിരുന്നു. ഇസ്രായേൽ-ഫലസ്തീൻ പ്രശ്നത്തിൽ തങ്ങൾ മധ്യസ്ഥരല്ലെന്നും ഇരുകൂട്ടരെയും ഒരുമിച്ചിരുത്താൻ വേണ്ട സഹായങ്ങൾ നൽകുക മാത്രമാണ് ചെയ്യുന്നതെന്നും വിദേശകാര്യമന്ത്രി യൂസുഫ് ബിൻ അലവി പ്രസ്താവനയിൽ അറിയിച്ചിരുന്നു.