സലാല: നായർ സർവിസ് സൊസൈറ്റി സലാലയിൽ കുടുംബസംഗമം സംഘടിപ്പിച്ചു. ബിർള സ്കൂളിൽ നടന്ന പരിപാടി പ്രസിഡൻറ് സുധീർ പങ്കീൽ ഉദ്ഘാടനം ചെയ്തു. സായിറാം, സുനിൽകുമാർ, രക്ഷാധികാരികളായ യു.പി. ശശീന്ദ്രൻ, ഗിരിജ വല്ലഭൻ എന്നിവർ ആശംസകൾ നേർന്നു. കണ്യാർ കളിയിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ മണിയാശാനെ ചടങ്ങിൽ ആദരിച്ചു. കേരളത്തിലെ പ്രളയത്തിൽ പ്രയാസം അനുഭവിച്ചവർക്കുള്ള സഹായ വിതരണം നടത്തി. 10, 12 ക്ലാസുകളിൽ മികച്ച വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ഉപഹാരങ്ങൾ വിതരണം ചെയ്തു. വിവിധ കലാകായിക പരിപാടികളും നടന്നു.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 8:45 AM GMT Updated On
date_range 2019-05-01T16:29:58+05:30എൻ.എസ്.എസ് കുടുംബസംഗമം
text_fieldsNext Story