മസ്കത്ത്: കലാഭവൻ സംഗീത നൃത്ത വിദ്യാലയത്തിെൻറ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി ‘ലിറ്റിൽ ഫിംഗേഴ്സ് 2018’ ചിത്രരചനാ മത്സരം സംഘടിപ്പിച്ചു.
അഞ്ചുമുതൽ 13 വയസ്സവരെയുള്ള കുട്ടികൾക്ക് ‘സുരക്ഷിതമായി വാഹനം ഓടിക്കുക’ എന്ന വിഷയത്തെ ആസ്പദമാക്കിയായിരുന്നു മത്സരം. കേരള പ്രവാസി ക്ഷേമനിധി ബോർഡ് ഡയറക്ടർ പി.എം. ജാബിർ മുഖ്യാതിഥിയായിരുന്നു. കലാഭവൻ ഡയറക്ടർമാരായ ബാബു പീറ്ററും രാധാകൃഷ്ണൻ നമ്പ്യാരും കുട്ടികളുമായി സംവദിച്ചു. 160 ലേറെ കുട്ടികളാണ് ഇത്തവണ മത്സരത്തിൽ പങ്കെടുത്തത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റ് നൽകി. വിജയികളെ ഒരാഴ്ചക്കകം പ്രഖ്യാപിക്കും. സമ്മാനദാനം അടുത്ത മാസം 16ന് കലാഭവൻ സംഗീത നിശയിൽ വിതരണം ചെയ്യും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 31 Oct 2018 8:42 AM GMT Updated On
date_range 2019-05-01T16:29:58+05:30ചിത്രരചനാ മത്സരം
text_fieldsNext Story