മസ്കത്ത്–കോഴിക്കോട് ഇൻഡിേഗാ സർവിസ് താൽക്കാലികമായി നിർത്തുന്നു
text_fieldsമത്ര: കോഴിക്കോേട്ടക്കുള്ള ഇൻഡിഗോ സർവിസ് താൽക്കാലികമായി നിർത്തലാക്കുന്നു. നവംബർ 10 മുതൽ സർവിസ് ഉണ്ടായിരിക്കില്ലെന്ന് ട്രാവൽസ് മേഖലയുമായി ബന്ധപ്പെട്ടവർ പറഞ്ഞു. ഫെബ്രുവരി 15 വരെയാണ് സർവിസ് നിർത്തലാക്കിയത്. ടിക്കറ്റ് ബുക്കിങ്ങിന് വെബ്സൈറ്റ് പരിശോധിക്കുേമ്പാൾ വിമാനം ഇല്ലെന്നു കാണിച്ചതിനെ തുടർന്ന് കമ്പനി പ്രതിനിധിയുമായി ബന്ധപ്പെട്ടപ്പോഴാണ് വിവരമറിയുന്നതെന്ന് മത്രയിൽ ട്രാവൽ ഏജൻസി നടത്തുന്ന തൻസീർ പറഞ്ഞു. സർവിസ് നിർത്തലാക്കിയതിെൻറ കാരണം ലഭ്യമല്ല.
ബുക്ക് ചെയ്തവർക്ക് ഒന്നുകിൽ മുഴുവൻ തുകയും മടക്കിനൽകുകയോ അല്ലെങ്കിൽ കൊച്ചിക്കുള്ള സർവിസിൽ ടിക്കറ്റ് ലഭ്യമാക്കുകയോ ചെയ്യുമെന്നാണ് പറഞ്ഞതെന്ന് തൻസീർ പറഞ്ഞു. മുന്നറിയിപ്പില്ലാതെയുള്ള തീരുമാനം കുറഞ്ഞ നിരക്കില്‍ മുന്‍കൂട്ടി ടിക്കറ്റ് ബുക്ക് ചെയ്തവർക്കാണ് ഇരുട്ടടിയായത്. സർവിസ് ഉണ്ടാകില്ലെന്ന് കാട്ടി വിമാന കമ്പനിയിൽനിന്ന് ആർക്കും സന്ദേശങ്ങൾ ലഭിച്ചതായും അറിവില്ല. നിരവധി കുടുംബങ്ങളാണ് ഡിസംബറിൽ അവധിക്കാല യാത്രക്ക് ടിക്കറ്റ് ബുക്ക് ചെയ്തിട്ടുള്ളത്.
സർവിസ് നിർത്തുന്ന വിവരം ഇവരിൽ പലരും അറിഞ്ഞിട്ടു പോലുമില്ല. ഇനി വേറെ വിമാനത്തിന് ടിക്കറ്റ് എടുക്കണമെങ്കില്‍ ഇവർ കൂടിയ നിരക്ക് നൽകി വേറെ ടിക്കറ്റ് എടുക്കേണ്ടിവരും. ഡിസംബർ 16ന് നടക്കുന്ന അടുത്ത ബന്ധുവിെൻറ കല്യാണത്തിൽ കുടുംബസമേതം പെങ്കടുക്കാൻ രണ്ടുമാസം മുമ്പ് ടിക്കറ്റ് ബുക്ക് ചെയ്തിരുന്നതാണെന്ന് കോഴിക്കോട് സ്വദേശി ബഷീർ പറഞ്ഞു. സർവിസ് ഉണ്ടായിരിക്കില്ലെന്ന വിവരം ചൊവ്വാഴ്ച വൈകീട്ടാണ് ട്രാവൽസിൽനിന്ന് അറിഞ്ഞത്. പുതിയ ടിക്കറ്റ് എടുക്കുന്നതിന് അധിക തുകയാകുമോ എന്ന ആശങ്കയുണ്ടെന്നും ബഷീർ പറഞ്ഞു. തിരുവനന്തപുരത്തുനിന്നുള്ള സർവിസ് ഇൻഡിഗോ നേരത്തേ നിർത്തലാക്കിയിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
