ചികിത്സപ്പിഴവിനെ തുടർന്ന് മരിച്ച ഷംനയുടെ പിതാവ് നിര്യാതനായി
text_fieldsമസ്കത്ത്: ചികിത്സപ്പിഴവിനെ തുടർന്ന് കളമശ്ശേരി മെഡിക്കൽ കോളജിൽ മരിച്ച എം.ബി.ബി.എസ് വിദ്യാർഥിനി ഷംന തസ്നീമിെൻറ പിതാവ് നിര്യാതനായി. കണ്ണൂർ മട്ടന്നൂർ ശിവപുരം സ്വദേശി അബൂട്ടിയാണ് (48) ഹൃദയാഘാതത്തെ തുടർന്ന് മരിച്ചത്. ഞായറാഴ്ച സന്ധ്യക്കുശേഷം റുസൈലിലെ താമസസ്ഥലത്തുവെച്ച് നെഞ്ചുവേദന അനുഭവപ്പെട്ട അബൂട്ടിയെ അൽ ഖൂദ് ബദർ അൽസമ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഒരാഴ്ച മുമ്പ് വിസ പുതുക്കാനായി എത്തിയതാണ്. വർഷങ്ങളായി മസ്കത്തിലുണ്ടായിരുന്ന ഇദ്ദേഹം മകളുടെ മരണത്തെ തുടർന്ന് നാട്ടിൽതന്നെയായിരുന്നു.
രണ്ടു വർഷം മുമ്പ് മരിച്ച മകളുടെ മരണത്തിന് ഉത്തരവാദികളായവർക്കെതിരെ നടപടിയാവശ്യപ്പെട്ട് ഏറെ നിയമപോരാട്ടങ്ങൾ നടത്തിയിരുന്നു. വിസ പുതുക്കിയശേഷം നാട്ടിൽ പോയി ബൈപാസ് സർജറി നടത്താനിരിക്കുകയായിരുന്നെന്ന് സുഹൃത്തുക്കൾ പറഞ്ഞു. സർജറിക്കുശേഷം തിരികെ വന്ന് പുതിയ ബിസിനസ് സംരംഭം ആരംഭിക്കാനുള്ള ഒരുക്കങ്ങളും നടത്തിയിരുന്നു. നേരത്തേ നിരവധി ബിസിനസ് സംരംഭങ്ങൾ നടത്തിയിരുന്നു. ഷരീഫയാണ് ഭാര്യ. മറ്റു മക്കൾ: മുഹമ്മദ് ഷിബിലി, ഷിഫാന.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
