സലാല: മാർത്തോമ ഇടവകയുടെ ആഭിമുഖ്യത്തിൽ സലാലയിൽ ഭക്ഷ്യമേള സംഘടിപ്പിച്ചു. ദാരീസിലെ ക്രിസ്ത്യൻ സെൻററിൽ നടന്ന ഭക്ഷ്യമേളയിൽ വിവിധ വിഭാഗങ്ങളുടെ നേതൃത്വത്തിൽ ഒരുക്കിയ ഏഴ് സ്റ്റാളുകളിൽ വിവിധതരം ഭക്ഷ്യവിഭവങ്ങൾ ഒരുക്കി. സിംഫണി ഓർക്കസ്ട്ര അവതരിപ്പിച്ച ഗാനമേളയും മിമിക്സ് പരേഡും നടന്നു. ‘ഉപ്പും മുളകും’ എന്ന തലക്കെട്ടിൽ നടന്ന മേള മൻപ്രീത് സിങ്ങാണ് ഉദ്ഘാടനം ചെയ്തത്. വികാരി റവ. തോമസ് എബ്രാഹം അധ്യക്ഷത വഹിച്ചു. മറ്റു സഭകളിലെ വൈദികർ ആശംസകൾ നേർന്നു. ജനറൽ കൺവീനർ ലിനി ഫിലിക്സ് സ്വാഗതവും സാജൻ തോമസ് നന്ദിയും പറഞ്ഞു. പരിപാടിക്ക് ഇ.ആർ. ഷിബു, ജേക്കബ് എൻ. തോമസ്, മനു സാമുവൽ, എം.എസ്. മത്തായി എന്നിവർ നേതൃത്വം നൽകി.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 29 Oct 2018 8:24 AM GMT Updated On
date_range 2019-04-30T10:29:59+05:30‘ഉപ്പും മുളകും’ ഭക്ഷ്യമേള
text_fieldsNext Story