ഇ. അഹമ്മദ് മാതൃകാ െഎക്യരാഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു
text_fieldsമസ്കത്ത്: മികച്ച പാർലമെേൻററിയനും കേന്ദ്രമന്ത്രിയുമായിരുന്ന ഇ. അഹമ്മദിെൻറ സ്മരണാർഥം അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ മാതൃകാ െഎക്യരാഷ്ട്ര സഭാ സമ്മേളനം സംഘടിപ്പിച്ചു. ഒക്ടോബർ 18 മുതൽ 20 വരെ മൂന്നു സെഷനുകളിലായാണ് പരിപാടി നടന്നത്. ഇ. അഹമ്മദിെൻറ മകൾ ഡോ. ഫൗസിയ ഷെർഷാദ് പരിപാടി ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ എംബസി പ്രതിനിധി സാബിർ, ജർമൻ എംബസി പ്രതിനിധി മൗറിസ് ഷൂയിസ്, സ്കൂൾ എസ്.എം.സി പ്രസിഡൻറും ഇ. അഹമ്മദിെൻറ മകനുമായ അഹമ്മദ് റയീസ്, ക്യാപ്റ്റൻ ഹരിഹരൻ തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പെങ്കടുത്തു.
രാജ്യാന്തര പ്രശസ്ത വിദ്യാലയങ്ങളിൽനിന്നുള്ളവരടക്കം 250ഒാളം വിദ്യാർഥികൾ പരിപാടിയിൽ പെങ്കടുത്തു. ‘സുസ്ഥിര വികസനം’ എന്ന വിഷയത്തിലാണ് സമ്മേളനം നടന്നത്. സെക്രട്ടറി ജനറൽ നന്ദിത രാധാകൃഷ്ണെൻറ പ്രഭാഷണത്തോടെയാണ് സമ്മേളനത്തിന് തുടക്കം കുറിച്ചത്. വിഷന്‍ ആൻഡ് മിഷന് എന്ന പേരില്‍ ഇ. അഹമ്മദിെൻറ ജീവിത അടയാളങ്ങളെ അവതരിപ്പിക്കുന്ന ഹ്രസ്വചിത്രവും പ്രദര്‍ശിപ്പിച്ചു. ഗൂബ്ര ഇന്ത്യന്‍ സ്കൂള്‍ വിദ്യാർഥികള്‍ അവതരിപ്പിച്ച ഹാര്‍ട്ട് ബീറ്റ് എന്ന നൃത്തവും ശ്രദ്ധേയമായി.
വിവിധ പഠനങ്ങളും പ്രബന്ധങ്ങളും സമ്മേളനത്തില്‍ വിദ്യാർഥികള്‍ അവതരിപ്പിച്ചു. ലോകത്തിെൻറ സുസ്ഥിര വികസനത്തെ കുറിച്ചും യു.എന്‍ ഇടപെടലുകളെ കുറിച്ചും ചര്‍ച്ചകള്‍ നടന്നു. സമാപന സമ്മേളനത്തിൽ അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ സ്ഥാപകൻ ഡോ. പി. മുഹമ്മദലി മുഖ്യാതിഥിയായിരുന്നു. ഇന്ത്യൻ സ്കൂൾ ബോർഡ് ഡയറക്ടർ ഡോ. ബേബി സാം സാമുവൽ, സി.എസ്.എം ഡയറക്ടർ സഫിയ റഹ്മാൻ, കൺവീനർ സുനിൽ കാട്ടകത്ത്, പ്രിൻസിപ്പൽ പാപ്രി ഘോഷ്, വൈസ് പ്രിൻസിപ്പൽമാരായ ജി. ശ്രീകുമാർ, പ്യാരിജ സിദാർ എന്നിവരും സമാപന പരിപാടിയിൽ സംബന്ധിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
