Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവേ​റി​ട്ട...

വേ​റി​ട്ട അ​നു​ഭ​വ​മാ​യി ‘നു​ഹ​റോ-2018’ കു​ടും​ബ സം​ഗ​മം

text_fields
bookmark_border
വേ​റി​ട്ട അ​നു​ഭ​വ​മാ​യി ‘നു​ഹ​റോ-2018’ കു​ടും​ബ സം​ഗ​മം
cancel

മ​സ്ക​ത്ത്: അ​റി​വും വി​നോ​ദ​വും വി​സ്​​മ​യ​വും സ​മ​ന്വ​യി​പ്പി​ച്ച ‘നു​ഹ​റോ-2018’ വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മ​സ്ക​ത്ത് മാ​ർ ഗ്രി​ഗോ​റി​യോ​സ് ഓ​ർ​ത്ത​ഡോ​ക്സ് മ​ഹാ ഇ​ട​വ​ക​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ ര​ണ്ടു ദി​ന​ങ്ങ​ളി​ലാ​യി റൂ​വി സ​​െൻറ്​ തോ​മ​സ് പ​ള്ളി​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. പ്ര​ശ​സ്ത മ​ജീ​ഷ്യ​ൻ പ്ര​ഫ . ഗോ​പി​നാ​ഥ് മു​തു​കാ​ട് ഭ​ദ്ര​ദീ​പം തെ​ളി​യി​ച്ച് പ​രി​പാ​ടി ഉ​ദ്​​ഘാ​ട​നം ചെ​യ്​​തു. ഇ​ട​വ​ക വി​കാ​രി ഫാ. ​പി.​ഒ. മ​ത്താ​യി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. അ​സോ. വി​കാ​രി ഫാ ​ബി​ജോ​യ് വ​ർ​ഗീ​സ്, ഇ​ട​വ​ക ട്ര​സ്​​റ്റി ബി​ജു പ​രു​മ​ല, സ​ഭാ മാ​നേ​ജി​ങ് ക​മ്മി​റ്റി അം​ഗം ഡോ. ​ഗീ​വ​ർ​ഗീ​സ് യോ​ഹ​ന്നാ​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു.

ഇ​ട​വ​ക കോ ​ട്ര​സ്​​റ്റി ജാ​ബ്സ​ൺ വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി ബി​നു ജോ​സ​ഫ് കു​ഞ്ചാ​റ്റി​ൽ, ഭ​ദ്രാ​സ​ന കൗ​ൺ​സി​ൽ അം​ഗം ബോ​ബ​ൻ മാ​ത്യു തോ​മ​സ്, ക​ൺ​വീ​ന​ർ​മാ​രാ​യ പി.​ടി അ​ജി, ലാ​ലി ജോ​ർ​ജ് എ​ന്നി​വ​ർ സ​ന്നി​ഹി​ത​രാ​യി​രു​ന്നു. തു​ട​ർ​ന്ന് പ്ര​ചോ​ദാ​ത്മ​ക ചി​ന്ത​ക​ളും ക​ഥ​ക​ളും ക​വി​ത​ക​ളും വി​സ്മ​യ​ത്തി​​​െൻറ അ​ല​ക​ളൊ​രു​ക്കി​യ ഇ​ന്ദ്ര​ജാ​ല പ്ര​ക​ട​ന​ങ്ങ​ളും സ​മ​ന്വ​യി​പ്പി​ച്ച്​ പ്ര​ഫ. ഗോ​പി​നാ​ഥ് മു​തു​കാ​ട് അ​വ​ത​രി​പ്പി​ച്ച എം ​ക്യൂ​ബ് (മോ​ൾ​ഡി​ങ്​ മൈ​ൻ​ഡ് മാ​ജി​ക്ക​ലി) എ​ന്ന പ​രി​പാ​ടി നി​ല​ക്കാ​ത്ത ക​ര​ഘോ​ഷ​ത്തോ​ടെ​യാ​ണ്​ സ​ദ​സ്സ്​​ സ്വീ​ക​രി​ച്ച​ത്.

ര​ണ്ടാം ദി​വ​സം മു​ന്‍ കേ​ര​ള ഡി.​ജി.​പി ഡോ. ​അ​ല​ക്സാ​ണ്ട​ർ ജേ​ക്ക​ബ് ഐ.​പി.​എ​സ് ‘ക്രി​സ്തീ​യ കു​ടും​ബം’ എ​ന്ന വി​ഷ​യ​ത്തി​ല്‍ ക്ലാ​സെ​ടു​ത്തു. ആ​ത്മീ​യ​ത​യി​ലും മൂ​ല്യ​ങ്ങ​ളി​ലും അ​ധി​ഷ്​​ഠി​ത​മാ​യ ജീ​വി​തം ന​യി​ക്കു​വാ​നും ന​ന്മ തി​ന്മ​ക​ളെ തി​രി​ച്ച​റി​യു​വാ​നു​ള്ള വി​വേ​ക​വും മാ​താ​പി​താ​ക്ക​ള്‍ മ​ക്ക​ള്‍ക്ക് പ​ക​ര്‍ന്നു ന​ല്‍ക​ണ​മെ​ന്ന് അ​ദ്ദേ​ഹം ഉ​ദ്ബോ​ധി​പ്പി​ച്ചു. പ്ര​ത്യേ​ക ച​ര്‍ച്ച, ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി, ഇ​രു​വ​രും ന​യി​ച്ച കു​ട്ടി​ക​ള്‍ക്കും കൗ​മാ​ര​ക്കാ​ര്‍ക്കു​മാ​യു​ള്ള പ്ര​ത്യേ​ക ക്ലാ​സും ചോ​ദ്യോ​ത്ത​ര പ​രി​പാ​ടി​യും കു​ട്ടി​ക​ള്‍ക്കാ​യി കാ​ര്‍ട്ടൂ​ണ്‍ ക്ലാ​സും കോ​ണ്‍ഫ​റ​ന്‍സി​​​െൻറ ഭാ​ഗ​മാ​യി സം​ഘ​ടി​പ്പി​ച്ചു. സ​മാ​പ​ന​സ​മ്മേ​ള​ന​ത്തി​ൽ വി​ശി​ഷ്​​ടാ​തി​ഥി​ക​ള്‍ക്ക് ഇ​ട​വ​ക​യു​ടെ ഉ​പ​ഹാ​രം ന​ൽ​കി ആ​ദ​രി​ച്ചു. ക​ൺ​വീ​ന​ർ പി.​ടി. അ​ജി കൃ​ത​ജ്​​ഞ​ത അ​ര്‍പ്പി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story