മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നടന്ന സി.ബി.എസ്.ഇ ഒമാൻ ക്ലസ്റ്റർ ചെസ് ടൂർണമെൻറിൽ മസ്കത്ത് ഇന്ത്യൻ സ്കൂൾ ടീമിന് നാലു വിഭാഗങ്ങളിൽ കിരീടം. അണ്ടർ 11, അണ്ടർ 17 ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും വിഭാഗങ്ങളിലാണ് സ്കൂൾ ടീം ഒന്നാമതെത്തിയത്. അണ്ടർ 11 പെൺകുട്ടികളുടെ വിഭാഗത്തിൽ അമോലിക, ഷൈബി മനോജ്, ഗിതാലിയ കൽറ, ആൻഡ്രിയ എൽസ എന്നിവരും ആൺകുട്ടികളുടെ വിഭാഗത്തിൽ ശൗര്യ ദിനേഷ് സൽവാനി, കാശ്യപ് ഹരേഷ്, അഭിജിത്ത് നീവ് ദാണ്ഡെ, സുഷാന്ത് ഷെട്ടി എന്നിവരുമായിരുന്നു അംഗങ്ങൾ.
അണ്ടർ 17 പെൺകുട്ടികളുടെ വിഭാഗത്തിൽ ശാംഭവി ഹരീഷ്, ഇഷാനി കൽസ, സൻഹേത, യാഷിക വർമ അണ്ടർ 17 ആൺകുട്ടികളുടെ വിഭാഗത്തിൽ വി.എം ആദിത്യ, വിഷാൽ റാം, ആദിത്യ, മാനവ് രാജ്പുത്ത് എന്നിവരാണ് ടീം അംഗങ്ങൾ. അണ്ടർ 19 പെൺകുട്ടികളുടെ വിഭാഗത്തിൽ സ്കൂൾ ടീം റണ്ണേഴ്സ് അപ്പും അണ്ടർ 14 പെൺകുട്ടികളുടെ വിഭാഗത്തിൽ മൂന്നാം സ്ഥാനത്തുമെത്തി. പ്രിൻസിപ്പൽ ഡോ. രാജീവ്കുമാർ ചൗഹാൻ വിജയികളെ അനുമോദിച്ചു. വിജയികൾ ഗ്വാളിയോറിൽ നടക്കുന്ന ദേശീയതല മത്സരത്തിൽ പെങ്കടുക്കും.