Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightപ്രവാസികൾക്ക്​ വേറിട്ട...

പ്രവാസികൾക്ക്​ വേറിട്ട അനുഭവമായി സംഗീത പരിപാടി

text_fields
bookmark_border
പ്രവാസികൾക്ക്​ വേറിട്ട അനുഭവമായി സംഗീത പരിപാടി
cancel

സ​ലാ​ല: കേ​ര​ള​ത്തി​​​െൻറ ത​ന​ത്​ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ൾ അ​ണി​നി​ര​ത്തി സോ​പാ​നം വി​ദ്യാ​ക​ലാ​പീ​ഠം ഒ​രു​ക്കി​യ പ​രി​പാ​ടി പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ ന​ൽ​കി​യ​ത്​ വേ​റി​ട്ട അ​നു​ഭ​വം. സ​ലാ​ല ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്​ മൈ​താ​നി​യി​ലാ​ണ്​ പ​രി​പാ​ടി ന​ട​ന്ന​ത്. ചെ​ണ്ട, കു​ഴ​ൽ​പ​റ്റ്, കൊ​മ്പ് പ​റ്റ്, താ​യ​മ്പ​ക, ഇ​ട​യ്ക്ക, അ​ഷ്​​ട​പ​ദി തു​ട​ങ്ങി​യ​വ​ക്ക്​ ഒ​പ്പം സോ​പാ​ന സം​ഗീ​ത​വും തെ​ക്ക​ൻ​മേ​ള​വും പ​ഞ്ചാ​രി​മേ​ള​വും കു​റും​കു​ഴ​ലു​മെ​ല്ലാം വേ​ദി​യി​ലെ​ത്തി. പൂ​ര​വും പ​ഞ്ചാ​രി​മേ​ള​വും വാ​ദ്യ​മേ​ള​വും വേ​ദി​യി​ൽ അ​വ​ത​രി​പ്പി​ച്ച​പ്പോ​ൾ പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക്​ അ​ത്​ ഗൃ​ഹാ​തു​ര​ത്വം നി​റ​ഞ്ഞ ഒാ​ർ​മ​യാ​യി. ഉ​പ​ക​ര​ണ സം​ഗീ​ത​ത്തി​ൽ പ​രി​ശീ​ല​നം പൂ​ർ​ത്തി​യാ​ക്കി​യ​വ​രു​ടെ അ​ര​ങ്ങേ​റ്റ​വും ന​ട​ന്നു. ആ​ർ.​എ​ൽ.​വി ശ്യാം ​ശ​ശി​ധ​രാ​ണ് ഇ​വ​രെ പ​രി​ശീ​ലി​പ്പി​ച്ചെ​ടു​ത്ത​ത്.

നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​പ​ക​ര​ണ സം​ഗീ​ത വി​ദ​ഗ്ധ​രാ​യ വി​ജി​ൽ വ​സ​ന്ത്, ശ​ര​ത്, നി​തീ​ഷ്, ഓ​ട​ക്കാ​ലി ബി​നു, ഹ​രി​പ്പാ​ട് ബാ​ബു​രാ​ജ് എ​ന്നി​വ​രും പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ച്ചു. ഇ​ൻ​ഡോ-​അ​റ​ബ് ഫ്യൂ​ഷ​നാ​ണ് ഏ​റെ വ്യ​ത്യ​സ്ത​ത പു​ല​ർ​ത്തി​യ​ത്. കു​റും​കു​ഴ​ൽ വി​ദ​ഗ്ധ​നാ​യ മാ​പ്രാ​ണം ഷൈ​ജു​വി​നോ​ടൊ​പ്പം ഒ​മാ​നി ക​ലാ​കാ​ര​ന്മാ​രു​മു​ണ്ടാ​യി​രു​ന്നു. ഹാ​പ്പി ക​ൺ​സ​പ്റ്റ് എം.​ഡി സൈ​ദ് അ​ൽ സൈ​ദ് സ​ബ്നൂ​ത് അ​ൽ മെ​ഹ്​​രി പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്​​തു. മ​ൻ​പ്രീ​ത് സി​ങ്, അ​ജി​ത് എ​ന്നി​വ​രെ കൂ​ടാ​തെ സ്വ​ദേ​ശി പ്ര​മു​ഖ​രും സം​ബ​ന്ധി​ച്ചു. ഉ​ണ്ണി പ​ട്ട​ണ​ക്കാ​ട​നാ​ണ് ഷോ ​അ​ണി​യി​ച്ചൊ​രു​ക്കി​യ​ത്. അ​ന്യം​നി​ന്നു​പോ​കു​ന്ന ഉ​പ​ക​ര​ണ സം​ഗീ​തോ​പ​ക​ര​ണ​ങ്ങ​ളെ പു​തു​ത​ല​മു​റ​ക്ക് പ​രി​ച​യ​പ്പെ​ടു​ത്താ​നും ക​ലാ​കാ​ര​ന്മാ​രെ പ്രോ​ത്സാ​ഹി​പ്പി​ക്കാ​നും ല​ക്ഷ്യ​മി​ട്ട്​ ഇ​ത്ത​രം പ​രി​പാ​ടി​ക​ൾ തു​ട​ർ​ന്നും സം​ഘ​ടി​പ്പി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. ഷി​നു, വി​സ്മ​യ ധ​ർ​മ​ൻ, ഡോ. ​പ്ര​ജു​ണ എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി​രു​ന്നു. സ​ലീ​ഷ്, ശ​ര​ത്, ഷാ​ജി, അ​നി​ൽ, ഗി​രീ​ഷ്, ശ്രീ​ജി​ത് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story