ന്യൂനമർദം അതിതീവ്രം; സലാലയിൽനിന്ന് 1260 കിലോമീറ്റർ അകലെ
text_fieldsമസ്കത്ത്: അറബിക്കടലിൽ രൂപംകൊണ്ട ന്യൂനമർദം ശക്തിയാർജിച്ച് അതിതീവ്ര വിഭാഗത്തിലേക്ക് മാറി. ഇത് വൈകാതെ ചുഴലിക്കൊടുങ്കാറ്റായി മാറും. അറബിക്കടലിെൻറ തെക്കുകിഴക്ക് ഭാഗത്ത് സലാല തീരത്തുനിന്ന് 1260 കിലോമീറ്റർ അകലെയാണ് ന്യൂനമർദം ഇപ്പോഴുള്ളത്. ന്യൂനമർദത്തിെൻറ അനുബന്ധമായുള്ള മേഘക്കൂട്ടങ്ങൾ തീരത്തുനിന്ന് 400 കിലോമീറ്റർ അകലെയെത്തിയിട്ടുണ്ടെന്നും ഒമാൻ ദേശീയ ദുരന്ത മുന്നറിയിപ്പ് കേന്ദ്രം ഞായറാഴ്ച രാത്രി അറിയിച്ചു. നിലവിലെ കാലാവസ്ഥ സൂചനകൾ പ്രകാരം പടിഞ്ഞാറ്, വടക്കു പടിഞ്ഞാറൻ ദിശയിൽ ഒമാൻ തീരത്തേക്കാണ് ന്യൂനമർദത്തിെൻറ സഞ്ചാരം. കാറ്റിെൻറ വേഗം മണിക്കൂറിൽ 51 കിലോമീറ്റർ മുതൽ 61 കിലോമീറ്റർ വരെയായി വർധിച്ചിട്ടുണ്ട്.
നിലവിലെ സഞ്ചാരഗതിയിൽ മാറ്റംവരാത്തപക്ഷം തെക്കൻ ഒമാൻ, യമൻ ഭാഗങ്ങളെയാണ് കാറ്റ് ബാധിക്കാനിടയുള്ളതെന്ന് അന്താരാഷ്ട്ര കാലാവസ്ഥ നിരീക്ഷണ വിദഗ്ധർ അറിയിച്ചു. കാറ്റിെൻറ ഭാഗമായുള്ള മേഘപടലങ്ങൾ തീരത്തോട് അടുക്കുന്നതിെൻറ ഭാഗമായി ചൊവ്വാഴ്ച ഒറ്റപ്പെട്ട കാറ്റിനും മഴക്കും സാധ്യതയുണ്ടെന്ന് ഒമാൻ മീറ്റിയറോളജിക്കൽ ക്വാളിറ്റി ആൻഡ് സേഫ്റ്റി വിഭാഗം ഡയറക്ടർ അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. കടലിൽ തിരമാലകൾ മൂന്നുമീറ്റർ വരെ ഉയരാൻ സാധ്യതയുണ്ട്. കാറ്റ് കര തൊടുന്നതിന് നാലു സാധ്യതകളാണ് ഉള്ളതെന്ന് അദ്ദേഹം പറഞ്ഞു. ഏദൻ കടലിടുക്കിെൻറ ഭാഗേത്തക്ക് തിരിഞ്ഞുപോകുന്നതിനുള്ള സാധ്യത കൂടുതലാണ്. യമൻ, ഒമാൻ അതിർത്തി പ്രദേശങ്ങളെയും കാറ്റ് ബാധിക്കാം. ദോഫാറിലും തുടർന്ന് അൽ വുസ്ത മേഖലയെയും ബാധിക്കാൻ സാധ്യതയുണ്ട്.
ഇതിൽ ആദ്യ രണ്ടിനാണ് സാധ്യത കൂടുതൽ. ദോഫാർ, അൽ വുസ്ത മേഖലകളെ ബാധിക്കുന്നപക്ഷം ഒമാെൻറ വടക്കൻ ഭാഗങ്ങളിൽ മഴക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിനുള്ളിൽ കാറ്റിെൻറ സഞ്ചാരഗതിയിൽ കൂടുതൽ വ്യക്തത കൈവരുമെന്നും അബ്ദുല്ല അൽ ബലൂഷി പറഞ്ഞു. ചുഴലിക്കൊടുങ്കാറ്റ് രൂപപ്പെടുന്നതോടെ ‘ലുബാൻ’ എന്ന പേരാകും നൽകുക. ഒമാനാണ് ഇൗ പേര് നൽകിയത്. ‘മെകുനു’ ചുഴലിക്കാറ്റ് സലാലയിൽ ആഞ്ഞടിച്ച് നാലുമാസം പിന്നിടുേമ്പാഴാണ് സലാലയെ ഭീതിയിലാഴ്ത്തി പുതിയ കാറ്റ് രൂപപ്പെട്ടുവരുന്നത്. അതിനിടെ, കേരളത്തിൽനിന്ന് മത്സ്യബന്ധനത്തിന് വന്ന നിരവധി ബോട്ടുകൾ ഒമാൻ തീരത്ത് ഉണ്ടെന്ന റിപ്പോർട്ടുകളും പുറത്തുവന്നിട്ടുണ്ട്. ഇവരിൽ പലരെയും ഇതുവരെയും ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെന്നും കേരളത്തിൽ നിന്നുള്ള റിപ്പോർട്ടുകൾ പറയുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
