കൗൺസലിങ് ആൻഡ് സ്പെഷൽ എജുക്കേഷൻ മാന്വൽ പുറത്തിറക്കി
text_fieldsമസ്കത്ത്: ഇന്ത്യൻ സ്കൂൾ ബോര്‍ഡ് ഓഫ് ഡയറക്ടേഴ്സ് കൗൺസലിങ് ആൻഡ് സ്പെഷൽ എജുക്കേഷൻ മാന്വൽ പുറത്തിറക്കി. ഒമാനിലെ മുഴുവൻ ഇന്ത്യൻ സ്കൂൾ വിദ്യാർഥികളുടെയും വിവിധ തലങ്ങളിലെ സമഗ്ര വളർച്ച ലക്ഷ്യമിട്ടാണ് ഏകീകൃത മാന്വല്‍ തയാറാക്കിയിരിക്കുന്നത്. കൗൺസിലർമാർ, സ്പെഷൽ എജുക്കേറ്റർമാർ തുടങ്ങിയവരുടെ ചുമതലകളും ഉത്തരവാദിത്തങ്ങളും ഇതിൽ വിവരിക്കുന്നുണ്ട്.
സ്കൂള്‍ ബോര്‍ഡ് ചെയര്മാന് ഡോ. ബേബി സാം സാമുവല്‍ മബേല ഇന്ത്യന്‍ സ്കൂള്‍ പ്രിന്‍സിപ്പല്‍ പി. പ്രഭാകരന് നല്കി മാന്വല്‍ പ്രകാശനം ചെയ്തു. ബോര്‍ഡ് അംഗങ്ങൾ, എസ്.എം.സി പ്രസിഡൻറുമാർ, ഇന്ത്യന്‍ സ്കൂള്‍ പ്രധാന അധ്യാപകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു. വിദ്യാർഥികൾക്ക് സ്വന്തം അസ്തിത്വവും ജീവിതത്തിലെ ലക്ഷ്യവും മനസ്സിലാക്കുന്നതിനുള്ള പഠനരീതി അവതരിപ്പിക്കുന്നതിെൻറ ഭാഗമായുള്ള വിവിധ ശ്രമങ്ങളുടെ തുടർച്ചയാണ് മാന്വൽ. നേരത്തേ 24 മണിക്കൂര്‍ കൗൺസലിങ് ഫോണ്‍കാള്‍ സേവനങ്ങള്‍ക്ക് ബോര്‍ഡ് തുടക്കം കുറിച്ചിരുന്നു. വിദ്യാർഥികൾക്കും അധ്യാപകർക്കും കുട്ടികളുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ രക്ഷിതാക്കൾക്കും കൗണ്‍സലിങ് അവസരം ലഭ്യമാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
