വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു
text_fieldsമസ്കത്ത്: രാജ്യത്തെ വിവിധ പ്രവാസി കൂട്ടായ്മകളുടെ നേതൃത്വത്തിലും ഇന്ത്യൻ സ്കൂള ുകളിലും വിപുലമായ പരിപാടികളോടെ ഗാന്ധിജയന്തി ആഘോഷിച്ചു. ഒ.െഎ.സി.സി ഒമാന്‍ നാഷനൽ കമ്മിറ്റി ആഭിമുഖ്യത്തില്‍ നടന്ന ദിനാഘോഷം ഗാന്ധിജിയുടെ ഛായാചിത്രത്തിന് മുന്നിൽ ദീപം തെളിയിച്ച് ഒ.െഎ.സി.സി ഗ്ലോബല്‍ സെക്രട്ടറി കുര്യാക്കോസ് മാളിയേക്കല്‍ ഉദ്ഘാടനം ചെയ്തു. ഒക്ടോബര്‍ അഞ്ചുമുതല്‍ ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വദിനം വരെ നീണ്ടുനില്‍ക്കുന്ന വിവിധ പരിപാടികളുടെ ഔദ്യോഗിക ഉദ്ഘാടനവും നടന്നു. പ്രസിഡൻറ് സിദ്ദീഖ് ഹസന് പദ്ധതികള്‍ വിശദീകരിച്ചു. കുട്ടികള്‍ക്കായി മഹാത്മാ ഗാന്ധിയെ കുറിച്ചുള്ള പ്രബന്ധ രചനാ മത്സരങ്ങള്‍ സംഘടിപ്പിക്കും. പങ്കെടുക്കുന്ന മുഴുവന്‍ കുട്ടികള്‍ക്കും പ്രോത്സാഹന സമ്മാനങ്ങള്‍ നല്‍കും. വിജയികളാകുന്ന രണ്ടു കുട്ടികള്‍ക്ക് ഗാന്ധിജിയെ കുറിച്ചുള്ള ഒരു ഡസന്‍ പുസ്തകങ്ങളും കാഷ് അവാര്‍ഡും സമ്മാനിക്കും. 15 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്കായി ഗാന്ധിജിയെ കുറിച്ചുള്ള ക്വിസ് മത്സരവും നടത്തും. സമൂഹത്തിെൻറ വിവിധ മേഖലകളില്‍നിന്നുള്ളവരെ പങ്കെടുപ്പിച്ച് സെമിനാറും സിമ്പോസിയവും സംഘടിപ്പിക്കും.
ഒ.െഎ.സി.സി റീജ്യനല്‍ കമ്മിറ്റികളുടെ ആഭിമുഖ്യത്തില്‍ കുടുംബസംഗമങ്ങള്‍ നടക്കും. വിവിധ പരിപാടികളുടെ സമാപനം ജനുവരി 30ന് ഗാന്ധിയുടെ രക്തസാക്ഷിത്വദിനത്തില്‍ നടക്കും. രക്തദാനം, മെഡിക്കല്‍ ക്യാമ്പ്, ഗാന്ധിയുടെ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുന്നതിനുള്ള ലഘുലേഖ വിതരണം, അഞ്ചാം ക്ലാസിന് താഴെ പഠിക്കുന്ന കുട്ടികള്‍ക്ക് ബുക്ക്ലെറ്റ് വിതരണം തുടങ്ങിയവയും നടക്കും. ജോളി മേലേത്ത്, ഷിഹാബുദ്ദീൻ ഓടയം, ബിജു പുനലൂർ, അനീഷ് കടവിൽ, ബിന്ദു പാലക്കൽ, പിയൂഷ് ഗോപിനാഥ് എന്നിവർ സംസാരിച്ചു. നിഥീഷ് മാണി, ഹരിലാൽ വൈക്കം, മനാഫ് തിരുനാവായ, വിനീത് പിള്ള, ഷരീഫ് എ എം., സജി അടൂർ, റാഫി ചക്കര, ദിൽഷാദ് ചാവക്കാട്, മോഹൻകുമാർ, അബൂബക്കർ എന്നിവർ നേതൃത്വം നൽകി.പ്രിയദർശിനി കൾച്ചറൽ കോൺഗ്രസ് ആഭിമുഖ്യത്തിൽ ഉഡുപ്പി ഹോട്ടൽ ഓഡിറ്റോറിയത്തിൽ നടന്ന ദിനാഘോഷം വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് ഷെരീഫ് മാന്നാർ അധ്യക്ഷത വഹിച്ച യോഗത്തിൽ റെനീഷ് മാള, മൊയ്ദു വെങ്ങാലോട്ട്, അഫ്സൽ ചോലക്കര, കബീർ നാട്ടിക, ജിജി തോമസ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ജോസഫ് വലിയവീട്ടിൽ സ്വാഗതവും ഷാനവാസ് തൃത്താല നന്ദിയും പറഞ്ഞു. വനിതാ വിങ് സെക്രട്ടറി മുംതാസ് സിറാജ് ആശംസകൾ അർപ്പിച്ചു.
ഗാന്ധിയൻ തോട്ട്സ് ഒമാൻ ചാപ്റ്റർ ആഭിമുഖ്യത്തിൽ റൂവിയിൽ നടന്ന പരിപാടി ചെയർമാൻ എൻ.ഒ. ഉമ്മൻ ഉദ്ഘാടനം ചെയ്തു. ‘ഗാന്ധിജി അപ്രത്യക്ഷമാകുന്നു’ എന്ന വിഷയത്തിൽ ചർച്ച നടന്നു. ജനറൽ കൺവീനർ സജി ഔസേപ്പ് വിഷയം അവതരിപ്പിച്ചു. വൈസ് ചെയർമാൻ വി.സി നായർ, സെക്രട്ടറി നിയാസ് ചെണ്ടയാട്, അനിൽ കുമാർ, മുഹമ്മദ് കുട്ടി, സജി ജോസഫ്, കെ.ജി വിജയൻ, വി.എ അജ്മൽ, റിസ്വിൻ ഹനീഫ, ഡെൻസൺ, റാഫി മാത്യു, ഷൈനു മനക്കര, വി.പി രതീഷ്, ബേബി തോമസ് എന്നിവർ സംസാരിച്ചു. ഗാന്ധിജിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയും സർവമത പ്രാർഥനയും നടത്തി. അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഒാഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ എസ്.എം.സി പ്രസിഡൻറ് അഹമ്മദ് റയീസ്, മാനേജ്മെൻറ് കമ്മിറ്റി കണ്‍വീനര്‍ കെ.സുനില്‍ എന്നിവര്‍ സംബന്ധിച്ചു. രാഷ്ട്ര പിതാവിന് ആദരവ് അര്‍പ്പിച്ച് പ്രത്യേക അസംബ്ലിയും നടന്നു. ‘ബാപ്പു@150’ എന്ന പ്രമേയത്തില്‍ പ്രസേൻറഷന് നടന്നു. വിവിധ പരിപാടികളും അരങ്ങേറി. രണ്ടുവർഷം നീളുന്ന ആഘോഷ പരിപാടികളാണ് മഹാത്മാ ഗാന്ധിയുടെ 150ാം ജന്മദിനത്തിെൻറ ഭാഗമായി അൽ ഗൂബ്ര ഇന്ത്യൻ സ്കൂളിൽ നടക്കുക.
ഇബ്രി ഇന്ത്യൻ സ്കൂളിൽ നടന്ന പരിപാടിയിൽ സ്കൂൾ പ്രിൻസിപ്പൽ വി.എസ്. സുരേഷ് ഗാന്ധിജിയുടെ ജീവിതസന്ദേശത്തെ കുറിച്ച് സംസാരിച്ചു. ‘ഒരാൾ ഒരു മരം’ പദ്ധതി എസ്.എം.സി ട്രഷറർ ഫിറോസ് ഹുസൈൻ ഉദ്ഘാടനം ചെയ്തു. സ്കൂളിൽ ഹൈഡ്രോപോണിക്സ് കൃഷി രീതിയിലൂടെ ഉൽപാദിപ്പിച്ച ചെടികളുടെ പ്രദർശന ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു. ഗാന്ധിജിയുടെ ജീവിത ഡോക്യുമെൻററി, പ്രതിജ്ഞ, സ്കൂൾ പരിസരം വൃത്തിയാക്കൽ എന്നിവയും നടന്നു. സഹം ഇന്ത്യൻ സ്കൂളിലും വിവിധ ആഘോഷ പരിപാടികൾ നടന്നു. പ്രിൻസിപ്പൽ ഡോ. ലേഖ മഹാത്മാ ഗാന്ധിയുടെ ആശയങ്ങളെ കുറിച്ച് സംസാരിച്ചു. വിദ്യാർഥികളുടെ വിവിധ കലാപരിപാടികളും നടന്നു. സലാല: ഇന്ത്യൻ സ്കൂൾ സലാലയിലും വിപുലമായ ഗാന്ധി ജയന്തി ആഘോഷം നടന്നു. ലോവർ പ്രൈമറി വിഭാഗത്തിൽ നടന്ന ആഘോഷങ്ങൾക്ക് പ്രിൻസിപ്പൽ ടി.ആർ. ബ്രൗൺ, വൈസ് പ്രിൻസിപ്പൽ ഡോ. ശ്രീനിവാസൻ തുടങ്ങിയർ നേതൃത്വം നൽകി. ഗോപിക, സാവിയോൻ എന്നിവർ സ്വാഗതവും മുബശ്ശിർ നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
