മസ്കത്ത്: ദാർസൈത്ത് ഇന്ത്യൻ സ്കൂളിെൻറ ആഭിമുഖ്യത്തിലുള്ള ഇൻറർ സ്കൂൾ ഫോേട്ടാഗ്രഫി മത്സരവും പ്രദർശനവും ഇൗ മാസം നാലിന് നടക്കും. ഒമാനിലെ ഇന്ത്യൻ സ്കൂളുകളിലെ നാലുമുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കായാണ് പരിപാടിയെന്ന് സ്കൂൾ മാനേജ്മെൻറ് കമ്മിറ്റിയംഗങ്ങൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഫോേട്ടാഗ്രഫി മത്സരത്തിെൻറ പ്രാഥമിക തലത്തിന് തുടക്കമായിട്ടുണ്ട്. വിവിധ സ്കൂളുകളിൽ നിന്നായി 460ലധികം എൻട്രികൾ ഇതിനകം ലഭിച്ചിട്ടുണ്ട്. വരുംദിവസങ്ങളിൽ കൂടുതൽ എൻട്രികൾ ലഭിക്കുമെന്നാണ് കരുതുന്നത്. ‘കളർ ഒാഫ് ലൈഫ്’ എന്ന വിഷയത്തിൽ ഇവർ എടുക്കുന്ന ചിത്രങ്ങളിൽനിന്ന് പാനൽ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന 250 ചിത്രങ്ങൾ സ്കൂൾ പരിസരത്ത് പ്രദർശിപ്പിക്കും. പാനൽ അംഗങ്ങൾ തെരഞ്ഞെടുക്കുന്ന 40 സ്റ്റുഡൻറ് ഫോേട്ടാഗ്രാഫർമാർ അന്നേ ദിവസം നടക്കുന്ന അന്തിമ റൗണ്ട് മത്സരത്തിൽ പെങ്കടുക്കും. മസ്കത്തിെൻറ വിവിധ ദൃശ്യങ്ങളാണ് അന്തിമ റൗണ്ട് മത്സരത്തിലെ വിഷയം. ആദ്യ മൂന്ന് സ്ഥാനക്കാർക്ക് നിക്കോൺ കാമറകളാണ് സമ്മാനം. 10 പേർക്ക് പ്രോത്സാഹന സമ്മാനങ്ങളും പെങ്കടുക്കുന്ന എല്ലാവർക്കും എ ഗ്രേഡ് സർട്ടിഫിക്കറ്റും ലഭിക്കും.
ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡിെൻറ രക്ഷാകർതൃത്വത്തിൽ നടക്കുന്ന മത്സരത്തിെൻറ സ്പോൺസർമാർ ഖിംജി രാംദാസ് ലക്ഷ്വറി ആൻഡ് ലൈഫ് സ്റ്റൈൽ ആണ്. ഇന്ത്യൻ സ്കൂളുകളിലെ ഫോേട്ടാഗ്രഫി ക്ലബ് അംഗങ്ങൾക്കായി നിക്കോണിെൻറ നേതൃത്വത്തിൽ ഫോേട്ടാഗ്രഫി ശിൽപശാലയും അന്നേ ദിവസം നടക്കും. എസ്.എം.സി പ്രസിഡൻറ് ജയ്കിഷ് പവിത്രൻ, പ്രിൻസിപ്പൽ ഡോ. ശ്രീദേവി പി.തഷ്നത്ത്, സീനിയർ സെക്ഷൻ വൈസ് പ്രിൻസിപ്പൽ അലക്സാണ്ടർ ഗീവർഗീസ്, അക്കാദമിക് സബ്കമ്മിറ്റി കൺവീനർ അജിത്ത് വാസുദേവൻ, ഖിംജീസ് ലക്ഷ്വറി ഗ്രൂപ്പ് ഫൈനാൻസ് മാനേജർ കൗശിക് രാമയ്യ, െഎ.എസ്.ഡി ഫോേട്ടാഗ്രഫി ക്ലബ് ഇൻ ചാർജ് ഡോ. വി.സി ഗോവിന്ദരാജ്, എസ്.ഇ.എൻ സബ് കമ്മിറ്റി ഹെഡ് ഷമാ ഷംസ് എന്നിവർ വാർത്തസമ്മേളനത്തിൽ പെങ്കടുത്തു.