വിൽപനക്കായി സൂക്ഷിച്ച പഴയ ടയറുകൾ നഗരസഭാധികൃതർ പിടിച്ചെടുത്തു
text_fieldsമസ്കത്ത്: ബോഷർ വിലായത്തിലെ മിസ്ഫയിൽ മസ്കത്ത് നഗരസഭയുടെ നേതൃത്വത്തിൽ നടന്ന പരിശോധനയിൽ വിൽപനക്കായി സൂക്ഷിച്ച പഴയ ടയറുകളുടെ വൻശേഖരം പിടിച്ചെടുത്തു. വിവിധ േവർഹൗസുകളിലും കടകളിലുമായി നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്. പഴയ ടയറുകൾ പുനഃസംസ്കരിച്ച് പുതിയതായി വിൽപന നടത്തുകയായിരുന്നു ഇവർ ചെയ്തുവന്നിരുന്നതെന്ന് നഗരസഭാധികൃതർ അറിയിച്ചു.
അർബൻ ഇൻസ്പെക്ഷൻ ഡിപ്പാർട്മെൻറിെൻറ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് നിയമവിരുദ്ധ പ്രവർത്തനങ്ങൾ ചെയ്തുവന്നിരുന്ന സ്ഥാപനങ്ങൾ കണ്ടെത്തിയത്. ചില സ്ഥാപനങ്ങൾക്ക് ടയറുകൾ ശേഖരിക്കുന്നതിനുള്ള മതിയായ ലൈസൻസ് പോലും ഉണ്ടായിരുന്നില്ല. ഉപയോഗിച്ച ടയറുകളുടെ വിൽപനയെന്ന നിയമവിരുദ്ധ പ്രവൃത്തി ഇതിനുപിന്നാലെയാണ്. ഉപഭോക്താക്കളുടെ സുരക്ഷ മുൻനിർത്തി 2014ലാണ് രാജ്യത്ത് ഉപയോഗിച്ച ടയറുകളുടെ വിൽപന ഉപഭോക്തൃ സംരക്ഷണ അതോറിറ്റി നിരോധിച്ചത്. നിയമലംഘകർക്ക് കർശന ശിക്ഷയാണ് നിയമം വ്യവസ്ഥചെയ്യുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
