പുതിയ വാഹനങ്ങളുടെ രജിസ്ട്രേഷൻ കുറഞ്ഞു
text_fieldsമസ്കത്ത്: ആഗസ്റ്റിൽ രാജ്യത്ത് രജിസ്റ്റർ ചെയ്ത പുതിയ വാഹനങ്ങളുടെ എണ്ണം കുറഞ്ഞു. മൊത്തം 4425 വാഹനങ്ങളാണ് രജിസ്റ്റർ ചെയ്തത്. കഴിഞ്ഞവർഷം ആഗസ്റ്റിനെ അപേക്ഷിച്ച് നോക്കുേമ്പാൾ 38.6 ശതമാനത്തിെൻറ കുറവാണ് രജിസ്ട്രേഷനിൽ ഉണ്ടായതെന്ന് ദേശീയ സ്ഥിതി വിവര മന്ത്രാലയത്തിെൻറ കണക്കുകൾ വ്യക്തമാക്കുന്നു. കയറ്റുമതി ചെയ്തതും ഇറക്കുമതി ചെയ്തതുമായ വാഹനങ്ങൾ ഉൾപ്പെടാതെയുള്ള കണക്കാണിത്.
സ്വകാര്യ വാഹനങ്ങളാണ് പുതിയ രജിസ്ട്രേഷനിൽ ഏറ്റവുമധികം; 3041. കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 45.6 ശതമാനത്തിെൻറ കുറവാണ് സ്വകാര്യ വാഹനങ്ങളുടെ വിഭാഗത്തിൽ ഉണ്ടായത്. വാണിജ്യ വാഹനങ്ങളുടെ രജിസ്ട്രേഷൻ 10.8 ശതമാനം കുറഞ്ഞ് 1021 ആയി. വാടക വാഹനങ്ങളുടെ രജിസ്ട്രേഷൻ 14.7 ശതമാനമാണ് കുറഞ്ഞത്. 272 വാഹനങ്ങളാണ് ഇൗ വിഭാഗത്തിൽ ആഗസ്റ്റിൽ നിരത്തിലിറങ്ങിയത്. ടാക്സികളുടെയും മോേട്ടാർ ബൈക്കുകളുടെയും വിഭാഗത്തിൽ യഥാക്രമം 52.4 ശതമാനത്തിെൻറയും 51.2 ശതമാനത്തിെൻറയും കുറവുണ്ടായി. മൂന്ന് ഡിപ്ലോമാറ്റിക് വാഹനങ്ങളും പത്ത് സർക്കാർ വാഹനങ്ങളുമാണ് ആഗസ്റ്റിൽ നിരത്തിലിറങ്ങിയത്.
ആഗസ്റ്റ് അവസാനംവരെ രാജ്യത്തെ മൊത്തം രജിസ്റ്റർ ചെയ്തത് 1,478,841 വാഹനങ്ങളാണെന്നും കണക്കുകൾ പറയുന്നു.
സർക്കാർ തലത്തിലെ ചെലവുചുരുക്കൽ നടപടികളാണ് സർക്കാർ മേഖലയിലെ വാഹന രജിസ്ട്രേഷനിലെ കുറവിന് പൊതുവെ കാരണം. സ്വകാര്യ മേഖലയിലെ സാമ്പത്തിക ബുദ്ധിമുട്ടുകൾ വിെട്ടാഴിയാത്തതും വാഹന വിപണിക്ക് തിരിച്ചടിയാകുന്നുവെന്ന് സാമ്പത്തിക വിദഗ്ധർ വിലയിരുത്തുന്നു. ഇന്ധനവിലയിലെ വർധന നിലവിൽ ഏറ്റവും ഉയരത്തിൽ എത്തിനിൽക്കുന്ന സാഹചര്യമാണ് ഉള്ളത്. ഇതോടെ പെട്രോൾ ചെലവ് കൂടുതലുള്ള വലിയ വാഹനങ്ങൾക്കുപകരം സലൂൺ വാഹനങ്ങൾക്ക് ആവശ്യക്കാർ ഏറിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
