മസ്കത്ത്: ഖസബ് വിലായത്തിലെ ലിമ മത്സ്യബന്ധന തുറമുഖത്ത് ഫെറികളിൽ നിന്ന് സാധനങ്ങളും വാഹനങ്ങളും കയറ്റാനും ഇറക്കാനും സഹായിക്കുന്ന പാലം നിർമിക്കാൻ കാർഷിക-ഫിഷറീസ് മന്ത്രാലയം കരാർ ഒപ്പുവെച്ചു. കാർഷിക-ഫിഷറീസ് മന്ത്രി ഡോ. ഫുആദ് ബിൻ ജാഫർ അൽ സജ്വാനിയും കിംജി രാംദാസ് കമ്പനി പ്രതിനിധിയുമാണ് കരാർ ഒപ്പിട്ടത്. 5.99 ലക്ഷം റിയാൽ ചെലവിലാണ് പദ്ധതി യാഥാർഥ്യമാക്കുക. ഇത് യാഥാർഥ്യമാകുന്നതോടെ നാഷനൽ ഫെറി സർവിസിൽ കൊണ്ടുവരുന്ന കാറുകൾ നിയാബത്തിലേക്ക് ഇറക്കാനും കൊണ്ടുപോകാനും കഴിയും. ഇതോടൊപ്പം ഇവിടെ മത്സ്യമേഖലയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവരുടെ ചരക്കുകൾ പ്രാദേശിക-അന്തർദേശീയ വിപണികളിൽ എത്തിക്കാനും സാധിക്കും. സ്വദേശികളുടെ വരുമാന വർധനവിന് ഒപ്പം തൊഴിലവസരങ്ങൾക്കും ഇത് സഹായകരമാകും.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 28 Sep 2018 8:24 AM GMT Updated On
date_range 2019-03-29T09:59:56+05:30കാർഷിക–ഫിഷറീസ് മന്ത്രാലയം കരാറിൽ ഒപ്പുവെച്ചു
text_fieldsNext Story