മസ്കത്ത്: ഇൗ വർഷത്തെ ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളുടെ പട്ടികയിൽ ഒമാൻ എയറും. കാനഡയിൽ നിന്നുള്ള എഡ്മൺടൺ ഗസറ്റും എയർലൈൻസ് റേറ്റിങ്സ് വെബ്സൈറ്റും തയാറാക്കിയ പട്ടികയിലാണ് ഒമാൻ എയർ മുൻനിരയിലെത്തിയത്. 409 വിമാനക്കമ്പനികളെ അവലോകനംചെയ്ത് തയാറാക്കിയ പട്ടികയിൽ ഒമാൻ എയറിന് മൂന്നാം സ്ഥാനമാണുള്ളത്. ആദ്യ അഞ്ച് സ്ഥാനങ്ങളിൽ അറബ് മേഖലയിൽനിന്ന് മറ്റൊരു വിമാനക്കമ്പനിയുമില്ല. 1929ൽ സർവിസ് ആരംഭിച്ച് ഇതുവരെ ഒരു അപകടവും ഉണ്ടാക്കാത്ത ഹവായിയൻ എയർലൈൻസ് ആണ് പട്ടികയിൽ ഒന്നാം സ്ഥാനത്ത്. ആസ്ട്രേലിയയുടെ ക്വൻറാസ് എയർലൈൻസ് രണ്ടാമതും കാനഡയിലെ ബജറ്റ് വിമാനക്കമ്പനിയായ വെസ്റ്റ് ജെറ്റ് നാലാമതും എയർ കാനഡ അഞ്ചാം സ്ഥാനത്തുമാണ് ഉള്ളത്. മുമ്പ് ഉണ്ടായിട്ടുള്ള അപകടങ്ങൾ, വിമാനങ്ങളുടെ ശരാശരി പഴക്കം, സർക്കാറുകളുടെയും വ്യോമയാന ഏജൻസികളുടെയും പതിവ് പരിശോധന തുടങ്ങിയവ കണക്കിലെടുത്താണ് റാങ്കിങ് തയാറാക്കിയിട്ടുള്ളത്.
Begin typing your search above and press return to search.
exit_to_app
exit_to_app
Posted On
date_range 25 Sep 2018 10:41 AM GMT Updated On
date_range 2019-03-26T10:59:57+05:30ലോകത്തിലെ ഏറ്റവും സുരക്ഷിതമായ അഞ്ച് വിമാനക്കമ്പനികളിൽ ഒമാൻ എയറും
text_fieldsNext Story