ഒമാൻ ആരോഗ്യ പ്രദർശനത്തിന് തുടക്കം
text_fieldsമസ്കത്ത്: എട്ടാമത് ഒമാൻ ഹെൽത്ത് എക്സിബിഷൻ ആൻഡ് കോൺഫറൻസിന് കൺവെൻഷൻ ആൻഡ് എക്സിബിഷൻ സെൻററിൽ തുടക്കമായി. ആരോഗ്യമന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി ഉദ്ഘാടനം ചെയ്തു. ഒമാൻ എക്സ്പോയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പ്രദർശനത്തിൽ 12 രാജ്യങ്ങളിൽനിന്നുള്ള 150ലേറെ സ്ഥാപനങ്ങൾ പെങ്കടുക്കുന്നുണ്ട്. രാജ്യത്തെ ആരോഗ്യമേഖലക്ക് ആരോഗ്യപ്രദർശനം ഗുണകരമായി ഭവിക്കുമെന്ന് ആരോഗ്യ മന്ത്രി ഡോ. അഹമ്മദ് ബിൻ മുഹമ്മദ് അൽ സഇൗദി പറഞ്ഞു.
പുതിയ ആശുപത്രികളും നിലവാരമുള്ള സേവനങ്ങൾ ലഭ്യമാക്കുന്ന മെഡിക്കൽ സംവിധാനങ്ങളും രാജ്യത്തിെൻറ ആരോഗ്യപരിപാലന രംഗത്ത് മികച്ച മുഖച്ഛായ പകർന്നുനൽകാൻ ശേഷിയുള്ളതാണെന്നും മന്ത്രി പറഞ്ഞു. ഹെൽത്ത് ആൻഡ് മെഡിക്കൽ മേഖലയിലെ സുപ്രധാന വിഭാഗങ്ങളിൽ നിന്നെല്ലാമുള്ള സ്ഥാപനങ്ങൾ മേളയിൽ അണിനിരക്കുന്നുണ്ടെന്ന് എക്സിബിഷൻ ഡയറക്ടർ അഹമ്മദ് സഇൗദ് പറഞ്ഞു. വൈവിധ്യമാർന്ന ഉൽപന്നങ്ങളും സേവനങ്ങളും സാേങ്കതിക സംവിധാനങ്ങളും മേളയിലെത്തുന്ന സന്ദർശകർക്ക് മനസ്സിലാക്കാൻ സാധിക്കും. ഒമാനിലെ ആരോഗ്യ മേഖലയിലും നിലവിലുള്ള പദ്ധതികളിലും കൂടുതൽ നിക്ഷേപങ്ങൾ ലഭ്യമാക്കാൻ അവസരമൊരുക്കുകയും പ്രദർശനത്തിെൻറ ലക്ഷ്യമാണ്.
ഇന്ത്യയാണ് ഏറ്റവും വലിയ പങ്കാളിത്ത രാഷ്ട്രം. 48 സ്ഥാപനങ്ങളാണ് ഇന്ത്യയിൽ നിന്നുള്ളത്. ഇതിൽ 22 എണ്ണവും കേരളത്തിൽ നിന്നുള്ളതാണ്. കിംസ് ആശുപത്രി, എം.വി.ആർ കാൻസർ സെൻറർ ആൻഡ് റിസർച് ഇൻസ്റ്റിറ്റ്യൂട്ട്, ബേബി മെമ്മോറിയൽ ആശുപത്രി, മെഡിക്കൽ ട്രസ്റ്റ് കൊച്ചി, അൽ സലാമ െഎ ഹോസ്പിറ്റൽ, എ.ആർ.എം.സി െഎ.വി.എഫ് ഫെർട്ടിലിറ്റി സെൻറർ കോഴിക്കോട്, അൽമാസ് ആശുപത്രി മലപ്പുറം തുടങ്ങിയ സ്ഥാപനങ്ങളാണ് കേരളത്തിൽനിന്ന് എത്തിയിട്ടുള്ളത്. സ്വദേശികളെ കൂടുതലായി കേരളത്തിലേക്ക് ആകർഷിക്കാൻ ലക്ഷ്യമിട്ടാണ് ആശുപത്രികൾ പ്രദർശനത്തിന് എത്തിയിട്ടുള്ളത്.
ഒമാനിൽനിന്നുള്ള മെഡിക്കൽ സ്ഥാപനങ്ങളുമായുള്ള പങ്കാളിത്തവും ലക്ഷ്യമിടുന്നുണ്ട്. പല സ്റ്റാളുകളിലും സൗജന്യ കൺസൽേട്ടഷൻ സൗകര്യവും ലഭ്യമാണ്. ഇന്ത്യൻ സ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഒമാനിസ്ഥാപനങ്ങളുടെ പ്രതിനിധികളെയും ഉൾക്കൊള്ളിച്ച് ഇന്ത്യൻ എംബസിയിൽ തിങ്കളാഴ്ച വൈകീട്ട് മുതൽ ബിസിനസ് ടു ബിസിനസ് മീറ്റും സംഘടിപ്പിച്ചു. ബുധനാഴ്ചയാണ് പ്രദർശനം സമാപിക്കുക. രാവിലെ 11 മുതൽ രാത്രി എട്ടുവരെയാണ് പ്രവേശന സമയം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
