മസ്കത്ത്: അൽ ഗൂബ്ര ഇന്ത്യൻ സ്കൂൾ ഇൻറർനാഷനൽ വിഭാഗത്തിെൻറ എട്ടാമത് വാർഷികാഘോഷം വർണാഭമായ പരിപാടികളോടെ നടന്നു. ഇന്ത്യൻ എംബസി ഡെപ്യൂട്ടി ചീഫ് ഒാഫ് മിഷൻ രാകേഷ് അദ്ലാക്ക മുഖ്യാതിഥിയായിരുന്നു. ഒമാൻ വിദ്യാഭ്യാസ മന്ത്രാലയം ഡയറക്ടർ ജനറൽ ഫാത്മ അൽ നൂറാനി, വിദ്യാഭ്യാസ മന്ത്രാലയം ഇൻറർനാഷനൽ സ്കൂൾസ് ഒാഫിസ് ഡയറക്ടർ സിദ്ദീഖ അബ്ദുൽ മജീദ് അൽ ലവാത്തിയ, സ്കൂൾ മാനേജ്മെൻറ് കമ്മിറ്റി അംഗങ്ങൾ, ഇന്ത്യൻ സ്കൂൾ ഡയറക്ടർ ബോർഡ് അംഗങ്ങൾ തുടങ്ങിയവർ പെങ്കടുത്തു.
നതാഷ മാേങ്കാടി, ആഫിയ ജംഷീദ്, സമീക്ഷ മുത്തുകൃഷ്ണൻ എന്നിവർ അതിഥികൾക്ക് ഉപഹാരങ്ങൾ നൽകി. പ്രിൻസിപ്പൽ പാപ്രി ഘോഷ് സ്വാഗതം പറഞ്ഞു. തുടർന്ന് െഎ.എസ്.ജി ഇൻറർനാഷനൽ പിന്നിട്ട വർഷം കൈവരിച്ച നേട്ടങ്ങളുടെ ദൃശ്യാവിഷ്കരണം നടന്നു. സി.ബി.എസ്.ഇ ഇൻറർനാഷനൽ ഗ്രേഡ് 10, 12 തലങ്ങളിൽ ഉന്നതവിജയം നേടിയവർക്കും മികച്ച ഹൗസുകൾക്കുമുള്ള ട്രോഫികൾ മുഖ്യാതിഥി വിതരണം ചെയ്തു. തുടർന്ന് വിദ്യാർഥികളുടെ വിവിധ നൃത്ത, സംഗീത പരിപാടികൾ നടന്നു.