തൊഴിലാളികളുടെ ഒളിച്ചോട്ടം: ഇനി പത്രങ്ങളിൽ പരസ്യം നൽകേണ്ടതില്ല
text_fieldsമസ്കത്ത്: ഒളിച്ചോടിയ വിദേശ തൊഴിലാളികളുടെ ചിത്രവും വിവരങ്ങളും പത്രത്തിൽ പ്രസിദ്ധീകരിക്കുന്ന നിലവിലെ രീതിക്ക് മാറ്റം വരുന്നു. വിദേശ തൊഴിലാളികളുടെ വിവരങ്ങൾ മാനവ വിഭവശേഷി മന്ത്രാലയത്തിെൻറ വെബ്സൈറ്റിലാകും പ്രസിദ്ധീകരിക്കുക. ഇൗമാസം 23 മുതൽ പുതിയ നിയമം പ്രാബല്യത്തിൽവരുമെന്ന് മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഒളിച്ചോടിയ തൊഴിലാളികെള കുറിച്ച് റിപ്പോർട്ട് ചെയ്യുന്നതിനുള്ള നടപടിക്രമങ്ങളിൽ മാനവ വിഭവശേഷി മന്ത്രാലയം അടുത്തിടെ മാറ്റം വരുത്തിയിരുന്നു. മാനവ വിഭവശേഷി മന്ത്രി അബ്ദുല്ല അൽ ബക്രിയുടെ 270/2018ാം നമ്പർ മന്ത്രിതല ഉത്തരവ് പ്രകാരമാണ് ഇത്. ഇൗ മാറ്റങ്ങളുടെ അനുബന്ധമായാണ് പുതിയ ഉത്തരവെന്നും മന്ത്രാലയം അറിയിച്ചു.
കർശനമായ മാനദണ്ഡങ്ങളാണ് ഒളിച്ചോടിയ തൊഴിലാളികളെ കുറിച്ച് അറിയിക്കുന്നതിനായി ഇപ്പോൾ നിലവിലുള്ളത്. ഇതുപ്രകാരം പരാതി നൽകുേമ്പാൾ മൂന്നുമാസത്തെ ശമ്പളം നൽകിയിട്ടുണ്ടെന്ന് തൊഴിലുടമ തെളിയിക്കണം. ഇതിനായി തൊഴിലാളിയെ കാണാതായ തീയതിക്ക് മൂന്നു മാസം മുമ്പ് വരെയുള്ള ബാങ്ക് സ്റ്റേറ്റ്മെൻറ് സമർപ്പിക്കണം. ഒമാനിലെത്തി ഒരുമാസം തികയുന്നതിന് മുമ്പ് ഒളിച്ചോടിയവർക്ക് മാത്രമാണ് ഇതിൽനിന്ന് ഇളവുള്ളൂ. ഒരുമാസം അഞ്ചിലധികവും ഒരുവർഷം പത്തിലധികവും ഒളിച്ചോട്ടം സംബന്ധിച്ച പരാതികൾ ലഭിച്ചാൽ കമ്പനിയുടെ പ്രവർത്തനങ്ങൾ അന്വേഷണ വിധേയമാക്കും. തൊഴിൽ നിയമലംഘനമോ ആരോഗ്യ, സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാത്തതടക്കം പ്രശ്നങ്ങൾ ഉണ്ടോയെന്നതാകും പരിശോധിക്കുക. തൊഴിൽ നിയമത്തിലെ ലംഘനം കണ്ടെത്തുന്ന പക്ഷം മന്ത്രാലയത്തിൽനിന്ന് കമ്പനിക്ക് ലഭിക്കുന്ന സേവനങ്ങൾ ഒരു വർഷത്തേക്ക് റദ്ദാക്കും.
തൊഴിലാളിയും തൊഴിലുടമയുമായി ജോലിക്കെത്താതായ തീയതിക്ക് മുമ്പ് ക്രിമിനൽ അല്ലെങ്കിൽ കടബാധ്യതയുമായി ബന്ധപ്പെട്ട കേസുകൾ ഉണ്ടെങ്കിൽ സ്വകാര്യ കമ്പനികൾ വിദേശ തൊഴിലാളികളുടെ തൊഴിൽകരാർ റദ്ദാക്കിയതായി റിപ്പോർട്ട് ചെയ്യരുത്. തൊഴിലാളി നിയമപ്രകാരമുള്ള അവധിയിലാണെങ്കിലോ അല്ലെങ്കിൽ അനുവദനീയമായ മറ്റേതെങ്കിലും കാരണങ്ങൾ മൂലമോ ജോലിക്ക് എത്താതിരിക്കുന്നതും റിപ്പോർട്ടിങ്ങിൽ അനുവദനീയമല്ല. ജോലിക്ക് എത്താതായി ഏഴുദിവസം കഴിഞ്ഞാൽ മാത്രമേ ഒളിച്ചോട്ടം റിപ്പോർട്ട് ചെയ്യാൻ പാടുള്ളൂ. തൊഴിലാളിക്ക് ജോലിയിൽനിന്ന് വിട്ടുനിന്നത് സംബന്ധിച്ച വിശദീകരണം ഫയൽ ചെയ്യാൻ 60 ദിവസം വരെ സമയം ലഭിക്കുകയും ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
