സ്കൂളുകളിൽ പ്രഥമശുശ്രൂഷ പരിശീലന പരിപാടി ആരംഭിച്ചു
text_fieldsമസ്കത്ത്: വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ ആഭിമുഖ്യത്തിൽ സ്കൂളുകളിൽ പ്രഥമശുശ്രൂഷ പരിശീലന പരിപാടി ആരംഭിച്ചു. ആരോഗ്യമന്ത്രാലയവും പെട്രോളിയം ഡെവലപ്മെൻറ് ഒമാനുമായി ചേർന്നാണ് പരിശീലനം നൽകുക. വിദ്യാഭ്യാസ മന്ത്രാലയം ആസ്ഥാനത്ത് നടന്ന പരിപാടിയിൽ ആരോഗ്യമന്ത്രാലയം പ്ലാനിങ് അഫയേഴ്സ് വിഭാഗം അണ്ടർ സെക്രട്ടറി ഡോ. അലി ബിൻ താലിബ് അൽ ഹിനായി പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു.
വിദ്യാഭ്യാസ മന്ത്രാലയം അണ്ടർ സെക്രട്ടറി ഡോ. ഹമൂദ് അൽ ഹാർത്തി, പി.ഡി.ഒ എക്സ്റ്റേണൽ അഫയേഴ്സ് ഡയറക്ടർ അബ്ദുൽ ആമിർ അൽ അജ്മി തുടങ്ങിയവർ പരിപാടിയിൽ സംബന്ധിച്ചു. വിദ്യാർഥികൾ, അധ്യാപകർ, സ്കൂൾ ഹെൽത്ത് നഴ്സുമാർ, എല്ലാ ഗവർണറേറ്റുകളിലെയും ഹെൽത്ത്, വിദ്യാഭ്യാസ ഡയറക്ടറേറ്റ് ഉദ്യോഗസ്ഥർ എന്നിവർക്ക് പരിശീലനം നൽകും. 2020ഒാടെയാകും പദ്ധതി പൂർത്തിയാക്കുക. 1150 ഫസ്റ്റ് എയിഡ് കിറ്റുകളും സ്കൂളുകളിൽ വിതരണം ചെയ്യും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
