Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightഒ​മാ​നി​ൽ...

ഒ​മാ​നി​ൽ ജീ​വി​ത​ച്ചെ​ല​വ്​ വ​ർ​ധി​ച്ചു

text_fields
bookmark_border
ഒ​മാ​നി​ൽ ജീ​വി​ത​ച്ചെ​ല​വ്​ വ​ർ​ധി​ച്ചു
cancel

മ​സ്​​ക​ത്ത്​: രാ​ജ്യ​ത്ത്​ ജീ​വി​ത​ച്ചെ​ല​വി​ൽ വ​ർ​ധ​ന. ആ​ഗ​സ്​​റ്റ്​ മാ​സ​ത്തി​ലെ പ​ണ​പ്പെ​രു​പ്പം ക​ഴി​ഞ്ഞ​വ​ർ​ഷം സ​മാ​ന മാ​സ​ത്തെ അ​പേ​ക്ഷി​ച്ച്​ 1.13 ശ​ത​മാ​നം വ​ർ​ധി​ച്ച​താ​യി ദേ​ശീ​യ സ്​​ഥി​തി​വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ പ​റ​യു​ന്നു. ഗ​താ​ഗ​ത ചെ​ല​വി​ലാ​ണ്​ ഏ​റ്റ​വും കൂ​ടു​ത​ൽ വ​ർ​ധ​ന ഉ​ണ്ടാ​യ​ത്, 6.24 ശ​ത​മാ​നം.
വി​ദ്യാ​ഭ്യാ​സ ചെ​ല​വി​ൽ 4.9 ശ​ത​മാ​ന​വും വൈ​ദ്യു​തി, പാ​ച​ക വാ​ത​ക, ഇ​ന്ധ​ന ചെ​ല​വി​ൽ 0.6 ശ​ത​മാ​ന​ത്തി​​െൻറ​യും വ​ർ​ധ​വ്​ ഉ​ണ്ടാ​യി. അ​തേ​സ​മ​യം, ആ​രോ​ഗ്യ ചെ​ല​വി​ൽ 3.06 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ടാ​യ​താ​യും സ്​​ഥി​തി വി​വ​ര കേ​ന്ദ്ര​ത്തി​​െൻറ ക​ണ​ക്കു​ക​ൾ കാ​ണി​ക്കു​ന്നു. ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ വി​ല 1.17 ശ​ത​മാ​ന​വും വ​സ്​​ത്ര​ങ്ങ​ളു​ടെ​യും പാ​ദ​ര​ക്ഷ​ക​ളു​ടെ​യും വി​ല 0.94 ശ​ത​മാ​ന​വും ഫ​ർ​ണി​ഷി​ങ്, ഹൗ​സ്​​ഹോ​ൾ​ഡ്​ എ​ക്യു​പ്​​മ​െൻറ്​ എ​ന്നി​വ​യു​​ടേ​ത്​ 0.73 ശ​ത​മാ​ന​വും ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ ചെ​ല​വ്​ 0.31 ശ​ത​മാ​ന​വും കു​റ​ഞ്ഞി​ട്ടു​ണ്ട്.

അ​തേ​സ​മ​യം ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ​യെ അ​പേ​ക്ഷി​ച്ച്​ നോ​ക്കു​േ​മ്പാ​ൾ പൊ​തു വി​ല സൂ​ചി​ക​യി​ൽ 0.02 ശ​ത​മാ​ന​ത്തി​​െൻറ കു​റ​വു​ണ്ട്. വ​സ്​​ത്ര​ങ്ങ​ൾ-​പാ​ദ​ര​ക്ഷ​ക​ൾ, ഗ​താ​ഗ​ത മേ​ഖ​ല, ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ തു​ട​ങ്ങി​യ വി​ഭാ​ഗ​ങ്ങ​ളി​ലെ ചെ​ല​വി​ൽ കു​റ​വു​ണ്ടാ​യി. അ​തേ​സ​മ​യം, ഭ​ക്ഷ​ണ പാ​നീ​യ​ങ്ങ​ളു​ടെ വി​ഭാ​ഗ​ത്തി​ൽ പ​ച്ച​ക്ക​റി വി​ല 1.27 ശ​ത​മാ​ന​വും പ​ഴ​വ​ർ​ഗ​ങ്ങ​ളു​ടെ വി​ല 0.9 ശ​ത​മാ​ന​വും പാ​ൽ, വെ​ണ്ണ, മു​ട്ട, എ​ണ്ണ എ​ന്നി​വ​യു​ടെ വി​ല 0.12 ശ​ത​മാ​ന​വും കൂ​ടി. പ​ണ​പ്പെ​രു​പ്പ​ത്തി​ലെ വ​ർ​ധ​ന വ​ട​ക്ക​ൻ ബാ​ത്തി​ന​യി​ലാ​ണ്​ ഏ​റ്റ​വു​മ​ധി​കം, 2.09 ശ​ത​മാ​നം. ദോ​ഫാ​ർ, ദാ​ഖി​ലി​യ, മ​സ്​​ക​ത്ത്​ മേ​ഖ​ല​ക​ളാ​ണ്​ തൊ​ട്ടു​പി​ന്നി​ൽ. ബു​റൈ​മി​യി​ലാ​ണ്​ കു​റ​വ്​ പ​ണ​പ്പെ​രു​പ്പം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:omangulf newsoman news
News Summary - oman-oman news-gulf news
Next Story